Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രക്ഷപ്പെടാന്‍ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും ഫോണില്‍ സംസാരിക്കുന്നതിനാൽ കേട്ടില്ല, സൗദി അറേബ്യയില്‍ ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു

27 DECEMBER 2023 02:34 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ ഉണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുല്‍ ജിഷാര്‍ ആണ് മരിച്ചത്. 39 വയസായിരുന്നു. റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ ഷിഫയില്‍ സോഫ ഗോഡൗണിന് തീപിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണില്‍ തീപിടിത്തമുണ്ടാവുകയായിരുന്നു. ഇത് പിന്നീട് ജിഷാര്‍ പണിയെടുത്തിരുന്ന സോഫാസെറ്റ് നിര്‍മാണ ഗോഡൗണിലേക്ക് പടര്‍ന്ന് പിടിക്കുകയുമായിരുന്നു. ഈ സമയം ഇവിടെ ജിഷാറിനെ കൂടാതെ ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരും ഉണ്ടായിരുന്നു.

എന്നാൽ അവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവ സമയത്ത് നിരവധി പേരാണ് ഇവിടെ ജോലിയിലുണ്ടായിരുന്നത്. സഹപ്രവര്‍ത്തകര്‍ തീ പടരുന്നത് കണ്ടതോടെ രക്ഷപ്പെടാന്‍ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന ജിഷാറിന് കേള്‍ക്കാന്‍ ഇത് നിർഭാഗ്യവശാൽ കേൾക്കാൻ കഴിഞ്ഞില്ല. പിന്നാലെ നിമിഷനേരത്തിനുള്ളില്‍ അഗ്‌നി ഗോഡൗണ്‍ മുഴുവന്‍ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും പോലീസുമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉച്ചയോടെയാണ് ജിഷാറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദീര്‍ഘകാലമായി ഇവിടെ ജോലി ചെയ്യുന്ന ജിഷാര്‍ ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയത്.

സാമൂഹികപ്രവര്‍ത്തകനായ ഇദ്ദേഹം ഒഐസിസി അംഗമാണ്. പിതാവ്: അബ്ദുറഹ്‌മാന്‍. മാതാവ്: മറിയുമ്മ. ഭാര്യ: സക്കിറ. മക്കള്‍: അഫീഫ, റൂബ, ആമീര്‍, അനു. മരണാനന്തര നടപടികള്‍ക്കായി കെഎംസിസി പ്രവര്‍ത്തകരായ ഉമര്‍ അമാനത്ത്, ഷൗക്കത്ത്, ജംഷി എന്നിവര്‍ക്ക് പുറമെ മലപ്പുറം ജില്ല ഒഐസിസി പ്രസിഡന്റ് സിദ്ദിഖ് കല്ലുമ്പറമ്പനും നേതൃത്വം നല്‍കിവരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (28 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (49 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (12 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends