Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

"താൻ കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല...പുതപ്പ് കൊണ്ട് മൂടുക മാത്രമാണ് ചെയ്തത്", വിമാനത്തിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ താൻ നിരപരാധിയെന്ന് പ്രവാസി ഇന്ത്യക്കാരൻ...!!!

27 DECEMBER 2023 05:15 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയില്‍ പ്രവാസി ഇന്ത്യക്കാരനെ യാത്രാ മദ്ധ്യേ കൊളംബോ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ താൻ കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും താൻ നിരപരാധിയാണെന്നുമാണ് ഇയാൾ പറയുന്നത്.

വിമാനത്തില്‍ വച്ച് പെണ്‍കുട്ടിയെ അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം പുതപ്പ് കൊണ്ട് മൂടുക മാത്രമാണ് ചെയ്തതെന്ന് പ്രതി വാദിച്ചു. വിമാനത്തില്‍ ഇടനാഴിയുടെ ഭാഗത്തെ സീറ്റിലാണ് താന്‍ ഇരുന്നത്. അതുകൊണ്ടുതന്നെ ഓവര്‍ഹെഡ് ക്യാബിന്‍ എളുപ്പത്തില്‍ തുറക്കാന്‍ സാധിക്കുമെന്നതിനാല്‍, അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം ഞാന്‍ പുതപ്പ് പുറത്തെടുത്ത് കുട്ടിയെ മൂടി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതനായ തെലങ്കാന സ്വദേശി തന്റെ കുടുംബത്തോട് ഫോണില്‍ പറഞ്ഞു.

നിരപരാധിത്വം തെളിയിക്കാന്‍ ഭര്‍ത്താവിനെ സഹായിക്കണമെന്ന് ഇയാളുടെ ഭാര്യ ഗംഗാലക്ഷ്മി അഭ്യര്‍ത്ഥിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റ് തെളിവുകളും നിരപരാധിയാണെന്ന് തെളിയിക്കുന്നതായും കുടുംബം പറഞ്ഞു.തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലക്കാരനായ 49 കാരനായ ഇദ്ദേഹം രണ്ട് കുട്ടികളുടെ പിതാവുമാണ്. റിയാദിലെ ഒരു പ്രമുഖ നിര്‍മാണ കമ്പനിയില്‍ കാർപെന്ററായി ജോലി ചെയ്യുകയാണ്.

ഡിസംബര്‍ 14നാണ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിയാദില്‍ നിന്ന് ശ്രീലങ്ക വഴി ഹൈദരാബാദിലേക്കുള്ള ട്രാന്‍സിറ്റ് വിമാനത്തിലാണ് സംഭവം. ശ്രീലങ്കന്‍ സ്വദേശികളായ അമ്മയും മകളും സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കുട്ടിയുടെ പിതാവിനെ സന്ദര്‍ശിച്ച ശേഷം ശ്രീലങ്കയിലേക്ക് മടങ്ങുകയായിരുന്നു.പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മാതാവ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു.

കൊളംബോ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പ്രതിയെ ക്യാബിന്‍ ക്രൂ ലോക്കല്‍ പോലീസിന് കൈമാറുകയാണുണ്ടായത്. പെണ്‍കുട്ടിയേയും പ്രതിയേയും സംശയിക്കുന്നയാളെയും നെഗോംബോ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (16 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends