Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം, ഷാർജയിൽ പുതുവർഷാഘോഷത്തിനും വെടിക്കെട്ടിനും നിരോധനം, ഉത്തരവ് ലംഘിച്ച് ആഘോഷങ്ങൾ നടത്തിയാൽ നടപടി സ്വീകരിക്കും

27 DECEMBER 2023 06:02 PM IST
മലയാളി വാര്‍ത്ത

ലോകം ആവേശത്തോടെ കാത്തിരിക്കുന്ന പുതുവത്സര രാവിന് അധികം നാളുകളില്ല. എന്നാൽ യുഎഇയിലെ ഷാർജ എമിറേറ്റിൽ ഇത്തവണ പുതുവർഷ രാവിൽ പടക്കം പൊട്ടിക്കുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യില്ല. പുതുവർഷ രാവിൽ എമിറേറ്റിൽ നിരോധനാജ്ഞ ആയിരിക്കുമെന്ന് ഷാർജ പൊലീസ് അറിയിച്ചു. ഉത്തരവ് ലംഘിച്ച് ആഘോഷങ്ങൾ നടത്തുന്ന നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

യുദ്ധത്തിൽ തകർന്ന ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ സദുദ്ദേശത്തിൽ സഹകരിക്കണമെന്നും പൊലിസ് അറിയിച്ചു.

അതേസമയം ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ദുബൈ നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ വെടിക്കെട്ട് പ്രദർശനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 ഡിസംബർ 25-നാണ് ദുബൈ സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പുതുവർഷത്തെ വരവേൽക്കുന്നതിനായി ദുബൈയിലെ മുപ്പതിലധികം ഇടങ്ങളിൽ അതിശയിപ്പിക്കുന്ന വെടിക്കെട്ട് പ്രയോഗങ്ങൾ അരങ്ങേറുമെന്ന് SIRA അറിയിച്ചിട്ടുണ്ട്. ഈ ഇടങ്ങളിലെ വെടിക്കെട്ട് പ്രദർശനങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ, സുരക്ഷാ തയ്യാറെടുപ്പുകൾ എന്നിവ വിശകലനം ചെയ്‌തതായും ദുബൈ സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (25 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (46 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (12 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends