മക്കൾക്ക് ജോലിക്കാരിയെ പിരിഞ്ഞുനില്‍ക്കാന്‍ കഴിയില്ല, പ്രവാസി യുവതിയുടെ വരനെ പുതിയ വിസയില്‍ സൗദിയിലെത്തിച്ച് വിവാഹം നടത്തി അറബ് പൗരൻ, സ്വന്തം വീട്ടില്‍ താമസസൗകര്യം ഒരുക്കി നൽകി

സൗദിയിൽ വരനെ എത്തിച്ച് പ്രവാസി യുവതിയുടെ വിവാഹം നടത്തികൊടുത്ത് അറബ് പൗരൻ. വിവാഹം മാത്രമല്ല നവദമ്പതികള്‍ക്ക് സ്വന്തം വീട്ടില്‍ താമസസൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്തു. വീട്ടുജോലിക്കാരിയായ യുവതി വിവാഹം കഴിക്കാനായി നാട്ടിലേക്ക് പോകാനിരിക്കാനാണ് സ്പോൺസർ തന്നെ വിവാഹം നടത്തി കൊടുത്തത്. ഇവർ ബംഗ്ലാദേശുകാരിയാണ്. അറബ് പൗരനായ അല്‍ഹംദാന്റെ മക്കളെ പരിചരിച്ചിരുന്ന യുവതിക്ക് കുട്ടികളെ പിരിഞ്ഞുപോവുന്നത് വലിയ പ്രയാസമായിരുന്നു. മക്കളും വേലക്കാരിയുമായി പിരിഞ്ഞുനില്‍ക്കാന്‍ കഴിയാത്തവിധം അടുപ്പത്തിലായിരുന്നു.ഇത് തിരിച്ചറിഞ്ഞ സ്‌പോണ്‍സര്‍ വേലക്കാരിയുടെ പ്രതിശ്രുത വരനേയും സൗദിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചു. വേലക്കാരിയുടെ വിവാഹം സ്വന്തംവീട്ടില്‍ വച്ച് നടത്താനും അദ്ദേഹം തയ്യാറായി.
ദമ്പതികളുടെയും സ്‌പോണ്‍സറുടെ മക്കള്‍ ഇവര്‍ക്കൊപ്പം ഇരിക്കുന്നതിന്റെയും വിവാഹ ഭക്ഷണവിരുന്നിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുര്‍ക്കി അല്‍ഹംദാന്റെ ബന്ധുക്കളും പരിചയക്കാരും ഏതാനും ബംഗ്ലാദേശുകാരും വിവാഹാഘോഷത്തില്‍ പങ്കെടുത്തു. സ്വന്തം മക്കളെ പോലെയാണ് വേലക്കാരി തന്റെ കുട്ടികളെ പരിചരിക്കുന്നതെന്ന് തുര്‍ക്കി ജസാ അല്‍ഹംദാന്‍ വീഡിയോയില്‍ പറയുന്നു. ഒരുവിധ വീഴ്ചകളും വരുത്താതെ ഏറ്റവും ഭംഗിയായാണ് വേലക്കാരി ജോലി നിര്‍വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha