Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...

ഇനി പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞില്ലെങ്കിൽ പിഴ, ദുബൈയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നുമുതൽ, നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും, ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും

01 JANUARY 2024 06:11 PM IST
മലയാളി വാര്‍ത്ത

പുതുവർഷത്തിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് യുഎഇ. ഏത് നിയമം ആയാലും അത് അനുസരിച്ചില്ലെങ്കിൽ പിഴയടയ്ക്കുകയല്ലാതെ വേറെ വഴിയില്ല. ഇനി പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞില്ലെങ്കിൽ ഈ വർഷം അതിനും പിഴയടക്കേണ്ടി വരും. ഒന്നും രണ്ടുമല്ല 200 ദിർഹമാണ് പിഴ ചുമത്തുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് 2024 ജനുവരി 1 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പുനരുപയോഗിക്കാവുന്ന ഉല്‍പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രമേയം പുറപ്പെടുവിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും പുനരുപയോഗവും നിയന്ത്രിക്കുന്നതിനാണ് ഷെയ്ഖ് ഹംദാന്റെ പ്രമേയം ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും വ്യാപാരവും ഘട്ടംഘട്ടമായി നിരോധിക്കുന്നതാണ് പ്രമേയം.

ദുബായ് എമിറേറ്റിലെ മുഴുവന്‍ വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഡെവലപ്മെന്റ് സോണുകളും ഫ്രീ സോണുകളും ഇതില്‍ ഉള്‍പ്പെടും. പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഇതര ഇനങ്ങളും ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍, റീസൈക്കിള്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് അവയുടെ മെറ്റീരിയല്‍ ഘടന പരിഗണിക്കാതെ തന്നെ ഘട്ടംഘട്ടമായി നിരോധിക്കും.

ഭക്ഷണ വിതരണ പാക്കേജിങ് സാമഗ്രികള്‍, പഴം-പച്ചക്കറി പൊതിയല്‍, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കുപ്പികളില്‍ ഉപയോഗിക്കുന്നതു പോലെ ഭാഗികമായോ പൂര്‍ണമായോ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച പാക്കേജിങ്് സാമഗ്രികള്‍, ലഘുഭക്ഷണ ബാഗുകള്‍, വെറ്റ് വൈപ്പുകള്‍, ബലൂണുകള്‍, ബലൂണ്‍ സ്റ്റിക്കുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. ഇത് പരമാവധി 2,000 ദിര്‍ഹം വരെയാകാം. പിഴ ചുമത്തപ്പെട്ടവര്‍ക്ക് പത്ത് ദിവസത്തിനകം അധികൃതര്‍ക്ക് രേഖാമൂലം അപ്പീല്‍ നല്‍കാവുന്നതാണ്.

മാംസം, മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, റൊട്ടി, മാലിന്യ സഞ്ചികള്‍ എന്നിവ പൊതിയുന്നതിനുള്ള നേര്‍ത്ത ഫിലിം റോളുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പാക്കില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. വിദേശകയറ്റുമതിക്കായി നിര്‍മിച്ച ഉല്‍പന്നങ്ങള്‍ക്കും ഇളവുകള്‍ ബാധകമാണ്. പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍, ഇതര ഷോപ്പിങ് ബാഗുകള്‍, ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃപ്പൂണിത്തുറയില്‍ കിടപ്പിലായ പിതാവിനെ മകന്‍ വാടക വീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര  (20 minutes ago)

അഫ്ഗാനിസ്താനില്‍ കനത്ത മഴക്കു പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 300 കവിഞ്ഞു... 1000 ലേറെ വീടുകള്‍ തകര്‍ന്നനിലയില്‍, വ്യാപക മരണത്തിനൊപ്പം നിരവധി പേര്‍ക്ക് പരുക്ക്  (37 minutes ago)

ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ ... 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്  (1 hour ago)

നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വീണ്ടും കാട്ടാനയുടെ ആക്രമണം.... അയ്യന്‍കൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

അതി ശക്തമായ മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരുക്ക്.... വാഗമണ്ണിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു  (3 hours ago)

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  (4 hours ago)

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേ  (4 hours ago)

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി  (8 hours ago)

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി  (8 hours ago)

കിങ്കര സന്ദേശം  (11 hours ago)

ആദ്യകൂടിക്കാഴ്ച കേരളത്തില്‍,  (11 hours ago)

കരമന കൊലപാതകം  (11 hours ago)

Malayali Vartha Recommends