Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പുതുവർഷത്തെ രണ്ട് ഗിന്നസ് റെക്കോർഡുകളാൽ വരവേറ്റ് യുഎഇ, റാസൽഖൈമയിൽ നടന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഭാഗമായി രണ്ട് റെക്കോർഡുകൾ സ്വന്തമാക്കി

01 JANUARY 2024 06:37 PM IST
മലയാളി വാര്‍ത്ത

ലോകം 2024 നെ വൻ ആഘോഷങ്ങളോടെ വരവേറ്റപ്പോൾ അതിൽ മുന്നിൽ നിന്ന രാജ്യമാണ് യുഎഇ. പുതുവർഷത്തെ വളരെ ഗംഭീരമായി വരവേറ്റ യുഎഇ രണ്ട് ഗിന്നസ് റെക്കോർഡുകളാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ തവണയും പുതുവർഷാഘോഷത്തിൽ യുഎഇ റെക്കോർഡുകൾ വാരിക്കൂട്ടിയിരുന്നു. റാസൽഖൈമ എമിറേറ്റിൽ നടന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഭാഗമായാണ് രണ്ട് റെക്കോർഡുകൾ നേടിയത്. അൽമർജാൻ ഐലൻഡ് മുതൽ അൽഹംറ വില്ലേജുവരെ നീളുന്ന വെടിക്കെട്ടു കാണാൻ ഇത്രയും സ്ഥലങ്ങളിൽ ജനങ്ങൾ അണിനിരന്നു.

എട്ട് മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടും ഡ്രോൺ പ്രദർശനവുമായാണ് എമിറേറ്റ് പുതുവർഷത്തിൽ വർണ വിസ്മയം തീർത്തത്. മൊത്തം 5.8 കിലോമീറ്റർ നീളമുള്ള ‘അക്വാറ്റിക് ഫ്ലോട്ടിംഗ് പടക്കങ്ങളുടെ ദൈർഘ്യമേറിയ ശൃംഖല’ ഒരുക്കിയതാണ് ഒരു ഗിന്നസ് നേട്ടം. ‘ദൈർഘ്യമേറിയ നേർരേഖ ഡ്രോണുകളുടെ പ്രദർശന’ത്തിനാണ് മറ്റൊരു ഗിന്നസ് റെക്കോർഡ്. ആകെ 2 കിലോമീറ്റർ നീളത്തിലായിരുന്നു ഡ്രോണുകളുടെ പ്രദർശനം.

1,050 എൽഇഡി ഡ്രോണുകൾ, അക്വാട്ടിക് ഫ്ലോട്ടിംഗ് പടക്കങ്ങളുടെ ഒരു ‘കാർപെറ്റ്’, അക്രോബാറ്റിക് പൈറോ പ്ലെയിൻ ഡിസ്പ്ലേ എന്നിവയുടെ സംയുക്തമായ പ്രദർശനമാണ് റാസൽഖൈമയിൽ ഒരുക്കിയത്. കാഴ്ചക്കാർക്ക് ആനന്ദത്തിനൊപ്പം അത്ഭുതവും നൽകുന്നതായിരുന്നു റാസൽഖൈമയിലെ വെടിക്കെട്ട് ആഘോഷം. റാസൽഖൈമയുടെ പ്രകൃതി വിസ്മയങ്ങളായ മരുഭൂമി, കടൽ, പർവതങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തകർപ്പൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരുന്നു പ്രദർശനം നടന്നത്. വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ തണുപ്പും മഞ്ഞും അവഗണിച്ച് കുടുംബസമേതം നേരത്തേ തന്നെ ഇവിടെ എത്തിയിരുന്നു.

പലരും മണിക്കൂറുകൾ എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ജനം തിങ്ങി നിറഞ്ഞതോടെ ഫെസ്റ്റിവൽ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം തിരിച്ചുവിട്ടു. പുതുവർഷം പ്രമാണിച്ച് ഇന്ന് അവധിയായത് സന്ദർശകരുടെ ഒഴുക്ക് കൂട്ടി. സുരക്ഷയൊരുക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഗതാഗതക്കുരുക്കിൽപെട്ട് മുന്നോട്ടു നീങ്ങാനാകാതെ ആയിരക്കണക്കിന് ജനങ്ങൾ താഴ്‍വാരത്തിലും സമീപ പ്രദേശങ്ങളിലെ റോഡിലും മരുഭൂമിയിലും നിന്നും വാഹനത്തിലിരുന്നുമാണ് ലോക റെക്കോർഡ് ഭേദിക്കുന്ന വെടിക്കെട്ട് ആസ്വദിച്ചത്.

ദുബായിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാനും വൻ ജനാവലി എത്തിയിരുന്നു. ദുബായിൽ മാത്രം 38,000 ടൺ വെടിമരുന്ന് ഉപയോഗിച്ചാണ് അവിസ്മരണീയ ദൃശ്യവിരുന്ന് സമ്മാനിച്ചത്. അബുദാബി കോർണിഷ്, എമിറേറ്റ്സ് പാലസ്, യാസ് മറീന, അൽ മർയ ഐലൻഡ്, ഹസ്സ ബിൻ സായിദ് സ്റ്റേഡിയം അൽഐൻ, അൽ ദഫ്റ ഫെസ്റ്റിവൽ, മദീനാ സായിദ് എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട് ആസ്വദിക്കാനും ആയിരങ്ങൾ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends