Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ദുബൈയിൽ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തു, എയര്‍ ഇന്ത്യ വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ പിന്നാലെ പൈലറ്റിനെ സസ്പെന്റ് ചെയ്തു

03 JANUARY 2024 03:30 PM IST
മലയാളി വാര്‍ത്ത

വിമാനാപകടം വളരെ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും അപകടം സംഭവിച്ചാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ വിമാനം പുറപ്പെടുന്നതതിന് മുമ്പ് തന്നെ സുരക്ഷാ പരിശോധന നടത്താറുണ്ട്. എന്തെങ്കിലും തരത്തിലുള്ള തകരാർ കണ്ടെത്തിയാൽ അത് പരിഹരിച്ച ശേഷം മാത്രമാണ് യാത്ര പുറപ്പെടുന്നത്. ചിലപ്പോൾ സർവീസ് റദ്ദാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തും. യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്നത് പൈലറ്റിന്റെ കൂടി ഉത്തരവദിത്വമാണ്.

നിരവധി യാത്രക്കാരുടെ ജീവൻ അപകടത്തിലാകാൻ ഒരു ചെറിയ അശ്രദ്ധമതി. ഇപ്പോൾ ദുബൈയിൽ അപകടകരമായ രീതിയില്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്ത പൈലറ്റിനെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. പൈലറ്റിന്റെ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്ത പിന്നാലെയാണ് പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ നടപടി.

ഡിസംബര്‍ 20ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ സംഭവത്തിലാണ് നടപടി. അപകടകരമായ രീതിയിലാണ് വിമാനം നിലത്തിറക്കിയതെങ്കിലും അത്യാഹിതമൊന്നും സംഭവിക്കാതെ വിമാനം സുരക്ഷിതമായി നിര്‍ത്താൻ സാധിച്ചു. ഇതിന് പിന്നാലെ എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും പൈലറ്റിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതുവരെ പൈലറ്റിനെ പറക്കാന്‍ അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

വിമാനം ദുബായില്‍ ഒരാഴ്ചയോളം നിര്‍ത്തിയിട്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ അനുവാദം നല്‍കിയത്. ഹാര്‍ഡ് ലാന്‍ഡിങിനിടെ ലാന്‍ഡിങ് ഗിയറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. എ320 വിമാനത്തിന് അധികം പഴക്കമില്ലാത്തതാണ് ഇതിന് കാരണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് ശേഷം വിമാനം സര്‍വീസിന് ഉപയോഗിച്ചിട്ടില്ല.

അതേസമയം നേരത്ത തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പൈലറ്റിനേയും സസ്പെൻഡ് ചെയ്തിരുന്നു. ടേക്ക് ഓഫിനിടെ പിൻഭാഗം റൺവേയിൽ ഉരഞ്ഞ സംഭവത്തിലായിരുന്നു നടപടി. ഭാര നിർണയത്തിൽ പൈലറ്റിനുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് വിലയിരുത്തൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ദമാമിലേക്ക് പറക്കവേ ഹൈഡ്രോളിക് തകരാർ മൂലം വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.

പറന്നുയര്‍ന്നപ്പോള്‍ പിൻഭാഗം റണ്‍വേയില്‍ തട്ടിയാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്.കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനത്തിൽ 182 യാത്രക്കാണുണ്ടായിരുന്നത്. വിമാനത്താവളത്തിന്‍റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്. ആദ്യം കൊച്ചിയിൽ ഇറങ്ങാൻ ഉദ്ദേശിച്ച വിമാനം പിന്നീട് സുരക്ഷിത ലാൻഡിംഗ് മുൻനിർത്തി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends