Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

രോഗബാധയേൽക്കാൻ സാധ്യതയുള്ള ഈ വിഭാഗങ്ങൾ കോവിഡ്-19 വാക്സിൻ സ്വീകരിക്കണം, ജെഎന്‍വണ്‍ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾക്ക് പുതിയ നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം

05 JANUARY 2024 03:00 PM IST
മലയാളി വാര്‍ത്ത

കൊവിഡ്-19ന്റെ ഉപ-വകഭേദമായ ജെഎന്‍വണ്‍ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾക്ക് പുതിയ നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം.
രോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ കോവിഡ്-19 വാക്സിൻ സ്വീകരിക്കണമെന്നാണ് നിർദേശം. ജനുവരി 2-ന് സൗദി ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ പെട്ടന്ന് രോഗബാധയേൽക്കാൻ സാധ്യതയുള്ള ആറ് വിഭാഗങ്ങളിൽപ്പെടുന്നവരെക്കുറിച്ച് മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം...

ഗർഭിണികൾ, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, രോഗികളുമായി നേരിട്ട് സമ്പർക്കമുള്ള ആരോഗ്യ പ്രവർത്തകർ, പ്രതിരോധശേഷി സംബന്ധമായ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, കാൻസർ പോലുള്ള രോഗങ്ങളുള്ളവർ, അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ വാക്സിൻ എടുത്തിരിക്കണം. ഇവർക്ക് സെഹതി ആപ്പ് ഉപയോഗിച്ച് കൊണ്ട് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതി നേടാവുന്നതാണ്.

മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി നിര്‍ദേശം നൽകിയിട്ടുണ്ട്. മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം.രോഗബാധയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ മക്ക, മദീന പള്ളികളുടെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ മാത്രമല്ല, മസ്ജിദുകളുടെ മുറ്റത്തും പരിസര പ്രദേശങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ജെഎന്‍.1 കണ്ടെത്തിയവരില്‍ ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കേണ്ട കേസുകള്‍ തീരെയില്ലെന്നും വ്യക്തമാക്കുന്നു.

കൊവിഡ്-19 മഹാമാരി കാരണം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2022 ജൂണിലാണ് സൗദി അറേബ്യ പൂര്‍ണമായും എടുത്തുകളഞ്ഞത്. ഹജ്ജിന് ഏര്‍പ്പെടുത്തിയരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ വര്‍ഷം 18 ലക്ഷം പേര്‍ പുണ്യഭൂമിയിലെത്തിയിരുന്നു.ഉംറ സീസണായതിനാല്‍ ഇരു ഹറമുകളിലും തീര്‍ത്ഥാടകരുടെ വന്‍ തിരിക്കാണ് അനുഭവപ്പെടുന്നത്. മസ്ജിദുകള്‍ക്ക് ഉള്ളിലും മുറ്റത്തും പരിസര പ്രദേശങ്ങളിലുമെല്ലാം മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. സൗദി വിഷന്‍ 2030ന്റെ ഭാഗമായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ ഉംറ തീര്‍ത്ഥാടകരെ രാജ്യത്ത് എത്തിക്കാന്‍ സൗദി പദ്ധതി തയ്യാറാക്കിയിരുന്നു. സീസണില്‍ ഒരു കോടി ഉംറ വിസ നല്‍കാനാണ് സൗദി ലക്ഷ്യമിടുന്നത്.

കുവൈത്തിലും പുതിയ വകഭേദം അടുത്തി‌ടെ സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. രാജ്യത്ത് കൊവിഡ് വകഭേദങ്ങളും മറ്റ് വൈറസുകളും പൊട്ടിപ്പുറപ്പെടുന്നത് പ്രത്യേക സംഘം നിരീക്ഷിച്ചുവരുന്നുണ്ട്. പരിശോധനകളുടെ ഫലമായി ജെഎന്‍.1 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, അത്തരം വകഭേദങ്ങള്‍ കണ്ടെത്തുന്നത് പ്രവചനാതീതമാണ്. എന്നാല്‍ ഇപ്പോള്‍ അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവും ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (20 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (37 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (50 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (52 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (13 hours ago)

Malayali Vartha Recommends