Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഇനി പറക്കാം, കുറഞ്ഞ ചെലവിൽ, ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് നിർത്തി ഇൻഡിഗോ, ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴേക്ക്

07 JANUARY 2024 05:00 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നത്. എന്നാൽ ഇപ്പോൾ അതിൽ ഒരു ചെറിയ ആശ്വാസമായി ടിക്കറ്റ് നിരക്ക് കുറയുകയാണ് ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്. ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് വിമാന കമ്പനി താത്കാലികമായി നിർത്തിവച്ചതാണ് യത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് ലഭ്യമാക്കുന്നതിലേക്ക് നയിച്ചത്.

2024 ജനുവരി 04 മുതൽ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ബാധകമായ ഇന്ധന ചാർജ് നീക്കം ചെയ്യുന്നതായി തങ്ങളുടെ യാത്രക്കാരെ അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഡിഗോ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.ഇതോടെ 400 ദിർഹത്തിൽ താഴേയാണ് ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്ക്. ഡൽഹി, മുംബൈ, കേരളത്തിന്റെ ചില ഭാഗങ്ങളിലേക്ക് നിലവിൽ ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴെയാണ്. ഇൻഡിഗോയുടെ പുതിയ തീരുമാനമനുസരിച്ച് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ടിക്കറ്റ് നിരക്ക് വളരെ കുറവായിരിക്കും. എന്നാൽ വലിയ രീതിയിലൊന്നും

വിമാന ടിക്കറ്റുകളിൽ ഇളവ് പ്രരതീക്ഷിക്കേണ്ടെന്നും 300 രൂപ മുതൽ 1,000 രൂപയുടെ വരെ കുറവ് പ്രതീക്ഷിക്കാമെന്നുമാണ് ഈ രംഗത്തുള്ളവർ പറയുന്നത്. എങ്കിൽ പോലും അത്രയെങ്കിലും ലാഭം വിമാനടിക്കറ്റിൽ യാത്രക്കാർക്ക് പ്രതീക്ഷിക്കാം. യാത്രാദൂരത്തിന്റെ അടിസ്ഥാനത്തിലാണു ഇൻഡിഗോ ഇന്ധനനിരക്ക് നിശ്ചയിച്ചിരുന്നത്. പരമാവധി 1000 രൂപ വരെയാണ് ഈടാക്കിയിരുന്നത്.

ഗൾഫിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാ നിരക്കിൽ ചുരുങ്ങിയത് 800 രൂപയുടെ വർധനയുണ്ടായിരുന്നു. തീരുമാനം പിൻവലിക്കുന്നതോടെ ഡൽഹി–കൊച്ചി യാത്രയിൽ ഏകദേശം 650 രൂപയുടെയും മുംബൈ–കൊച്ചി യാത്രയിൽ 550 രൂപയുടെയും ചെന്നൈ–കൊച്ചി യാത്രയിൽ 400 രൂപയുടെയും കുറവുണ്ടാകും.

2023 ഒക്ടോബർ ആറിനായിരുന്നു ഇന്ധന ചാർജ് ഈടാക്കി ടിക്കറ്റ് നൽകാൻ ഇൻഡിഗോ തീരുമാനിച്ചത്. ഒക്‌ടോബർ ആദ്യം ഇൻഡിഗോ പ്രഖ്യാപിച്ച ഇന്ധന ചാർജ്ജ് പ്രകാരം ടിക്കറ്റ് ചാർജ്ജിൽ 300 മുതൽ 1,000 രൂപ വരെ വ്യത്യാസം വന്നിരുന്നു. എന്നാൽ ഏവിയേഷൻ ടർബൈൻ ഫ്യുവർ പ്രൈസിൽ (എടിഎഫ്) കുറവ് വന്നതോടെ ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു കമ്പനി.

ഒക്ടോബറിന് ശേഷം മൂന്ന് തവണയാണ് എടിഎഫിൽ കുറവ് രേഖപ്പെടുത്തിയത്. എടിഎഫിൽ ഇനിയും വ്യതിയാനം സംഭവിക്കാമെന്നതിനാൽ ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുത്താൻ സാധ്യതയുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends