Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിൽ അടിമുടിമാറുന്നു, യാത്രക്കാരുടെ ലഗേജുകള്‍ അവരുടെ താമസസ്ഥലത്തെത്തി സ്വീകരിക്കും, വീട്ടില്‍ നിന്ന് ചെക് ഇന്‍ പൂര്‍ത്തിയാക്കാനും ലഗേജുകള്‍ പരിശോധിച്ച് ടാഗ് ചെയ്ത് കൈമാറാനും സൗകര്യം

11 JANUARY 2024 06:03 PM IST
മലയാളി വാര്‍ത്ത

സൗദിയിലെത്തുവർക്ക് ഇനി അധികം ബുദ്ധിമുട്ട് കൂടാതെ യാത്ര ചെയ്യാം. യാത്രക്കാർക്കായി വളരെയധികം ഉപകാരപ്പെടുന്ന തീരുമാനമാണിത്. വിമാനയാത്രക്കാരുടെ ലഗേജുകള്‍ അവരുടെ താമസസ്ഥലത്തെത്തി സ്വീകരിക്കുന്ന സേവനം സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലഭ്യമാക്കുന്നു. സ്വന്തം വീട്ടില്‍ നിന്ന് ചെക് ഇന്‍ പൂര്‍ത്തിയാക്കാനും ലഗേജുകള്‍ പരിശോധിച്ച് ടാഗ് ചെയ്ത് കൈമാറാനുമുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നത്. ഇത് നടപ്പിലാകുന്നതോടെ ഇനി യാത്രക്കാർക്ക് ലഗേജുമായി എയർപ്പോർട്ടിലേക്ക് പോകേണ്ട ആവശ്യമില്ല.

'ട്രാവലര്‍ വിത്തൗട്ട് ബാഗ്' സേവനം ലഭിക്കാന്‍ സാധുതയുള്ള വിമാന ടിക്കറ്റിന് പുറമേ മുഴുവന്‍ യാത്രാരേഖകളും മുന്‍കൂര്‍ നല്‍കണം. ലഗേജില്‍ നിരോധിത ഇനങ്ങളൊന്നും ഉണ്ടായിരിക്കരുത്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സേവനം ലഭ്യമാണ്. ആഭ്യന്തര-അന്തര്‍ദേശീയ യാത്രക്കാര്‍ക്കെല്ലാം സേവനം നല്‍കും. യാത്ര പുറപ്പെടുന്നതിന്റെ നിശ്ചിത സമയത്തിന് മുമ്പ് ആവശ്യപ്പെടുന്ന യാത്രക്കാരുടെ ലഗേജ് ആണ് വീട്ടിലെത്തി സ്വീകരിക്കുക. ഇതോടെ യാത്രാസമയമാവുമ്പോള്‍ ഹാന്‍ഡ് ബാഗേജ് മാത്രമെടുത്ത് വിമാനത്താവളത്തിലേക്ക് പോകാന്‍ സാധിക്കും.

സമയം ലാഭിക്കാനും വിമാനത്താവളത്തില്‍ യാത്രാനടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാനും കഴിയും. ലഗേജിന്റെ ഭാരം കൂടുമോ എന്ന ആശങ്ക ഇല്ലാതെയും ലഗേജ് വിമാനത്താവളത്തില്‍ എത്തിക്കേണ്ട പ്രയാസം അറിയാതെയും സമാധാനത്തോടെ യാത്ര ചെയ്യാനുള്ള അവസരമാണിത്.സൗദിയിലെ വിമാനത്താവളങ്ങളില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും യാത്രക്കാരെ സ്വീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മതാറാത്ത് ഹോള്‍ഡിങ് കമ്പനിയാണ് 'ട്രാവലര്‍ വിത്തൗട്ട് ബാഗ്' എന്ന പേരിലുള്ള പുതിയ സംവിധാനം നടപ്പാക്കുന്നത്.

അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കും. മതാറാത്ത് ഹോള്‍ഡിങുമായി ധാരണയുണ്ടാക്കിയ വിമാന കമ്പനികളുടെ ടിക്കറ്റ് എടുത്തവര്‍ക്കാണ് സേവനം. വിമാനയാത്ര പുറപ്പെടുന്നതിന്റെ എത്ര സമയം മുമ്പ് വരെ സേവനത്തിനായി കമ്പനിയെ സമീപിക്കാമെന്ന കാര്യം. സേവനത്തിനായി ഏത് മാര്‍ഗത്തിലൂടെയാണ് ബന്ധപ്പെടേണ്ടതെന്നും കമ്പനി അറിയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends