Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കഫേയിൽ ഒഴിഞ്ഞ മേശ ലഭിക്കാന്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന ദുബൈ ഭരണാധികാരി, ഷെയ്ഖ് മുഹമ്മദിനെ കണ്ട് അമ്പന്ന് ജീവനക്കാര്‍, ജുമൈറയിലെ തിരക്കേറിയ കഫേയിൽ സന്ദര്‍ശനം നടത്തിയ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറൽ...

12 JANUARY 2024 06:47 PM IST
മലയാളി വാര്‍ത്ത

യുഎഇ ഭരണാധികാരികളുടെ അനൗദ്യോഗിക സന്ദർശനങ്ങൾ വളരെ കൗതുകത്തോടെ ആണ് പ്രവാസികൾ നോക്കി കാണുന്നത്. അത് പിന്നെ ആരാണ് അല്ലേ ഓർക്കാപ്പുറത്ത് ഇവരെ കണ്ടാൽ ആശ്ചര്യപ്പെടാത്തത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അവരോട് ഇടപഴകുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് പ്രവാസികളുടെ പ്രിയങ്കരനാണ്. ഇപ്പോൾ ജുമൈറയിലെ ഒരു തിരക്കേറിയ കഫേയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

ഒഴിഞ്ഞ മേശ ലഭിക്കാന്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന ഭരണാധികാരിയെ കണ്ട് എല്ലാവരും അമ്പരന്നു. ഷെയ്ഖ് മുഹമ്മദിനെ അടുത്ത് കണ്ട ജീവനക്കാര്‍ക്കും കഫേ മാനേജ്മെന്റിനും സന്തോഷം അടക്കാനായില്ല. ദുബായിയെ ഇന്നത്തെ ആഗോള നഗരമാക്കി മാറ്റിയ ഷെയ്ഖ് മുഹമ്മദിനെ നേരിട്ട് കണ്ട കഫേ ഉടമയും ജീവനക്കാരും ഇതോടെ അമ്പരന്നു. ജീവനക്കാര്‍ ഷെയ്ഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായി തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പുറത്തെടുത്തു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു ചെറുസംഘത്തിനൊപ്പമാണ് അദ്ദേഹം സിപ്രിയാനി ഡോള്‍സി എന്ന കഫേ സന്ദര്‍ശിച്ചത്.

ഷെയ്ഖ് മുഹമ്മദ് കഫേയിലേക്ക് നടക്കുന്നതും ഇരിക്കുന്നതും തുടര്‍ന്ന് ആവേശഭരിതരായ ജീവനക്കാര്‍ ചിത്രങ്ങളും വീഡിയോകളും എടുക്കുക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ കാണാം. ആഹ്ലാദവും ആശ്ചര്യവും ഒരുപോലെ അനുഭവപ്പെട്ട സന്ദര്‍ഭമായിരുന്നു അതെന്ന് സിപ്രിയാനി ഡോള്‍സിയുമായി പങ്കാളിത്തമുള്ള ഗെയിന്‍സ്ബറോ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് മേധാവി തരെക് ബെക്ഡാഷെ പറഞ്ഞു.

ഷെയ്ഖ് മുഹമ്മദ് കഫേ സന്ദര്‍ശിച്ചത് അവിശ്വസനീയമായി തോന്നുവെന്നുവെന്നും ഇത് തങ്ങള്‍ക്ക് അഭിമാനവും അംഗീകാരവുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഷെയ്ഖ് മുഹമ്മദിനും മുഴുവന്‍ രാജകുടുംബത്തിനും രാജ്യത്ത് ഏറ്റവും രുചികരമായ ഭക്ഷണമാണ് ലഭ്യമാവുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അവര്‍ എവിടേക്കാണ് പോകുന്നതെന്നും ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുവെന്നും കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ദുബായ് ഭരണാധികാരി ഇത്തരത്തിൽ അനൗദ്യോഗിക സന്ദർശനം നടത്തുന്നത്. മുമ്പ് അറ്റ്‌ലാന്റിസ് ദ് പാമിലെ നോബു റസ്റ്ററന്റിൽ ദുബായ് ഭരണാധികാരി അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. സുരക്ഷാ പിരിമുറുക്കങ്ങളൊന്നുമില്ലാതെ റസ്റ്ററന്റിലെത്തിയ അദ്ദേഹത്തെ തിരിച്ചറിഞ്ഞവർ മൊബൈൽ ഫോണിലെ ക്യാമറകൾ ഓണാക്കി പ്രിയ ഭരണാധികാരിയുടെ ദ്യശ്യങ്ങൾ പകർത്താൻ തുടങ്ങി.

ആളും ആരവവും ഇല്ലാതെ ജാപ്പനീസ് റസ്റ്ററന്റായ നോബുവിൽ അദ്ദേഹം ഇരുന്നു. ഇതിനു മുൻപും നോബുവിൽ ഷെയ്ഖ് മുഹമ്മദിനെ കണ്ടവരുണ്ട്. ഷെയ്ഖ് മുഹമ്മദിന്റെ വരവ് നോബു അവരുടെ സമൂഹ മാധ്യമ പേജിൽ ആഘോഷമാക്കി. ആയിരക്കണക്കിന് ആളുകളാണ് വിഡിയോയും ചിത്രങ്ങളും കണ്ടത്. അറ്റ്ലാന്റിസിലെ 22ാം നിലയിലാണ് നോബു. വിനോദ സഞ്ചാരികളുടെയും സെലിബ്രിറ്റികളുടെയും ഇഷ്ട ജാപ്പനീസ് റസ്റ്ററന്റുകളിൽ ഒന്നാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends