Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

നിയമലംഘകരെ കണ്ടെത്താൻ അരിച്ചുപെറുക്കി പരിശോധന, കുവൈത്തിൽ 11 ദിവസത്തിനിടെ ഇന്ത്യക്കാര്‍ ഉൾപ്പെടെയുള്ള 1,470 പ്രവാസികളെ നാടുകടത്തി

15 JANUARY 2024 05:06 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ നിന്ന് നാടുകടത്തപ്പെടുന്ന പ്രവാസികളുടെ എണ്ണം കൂടിവരുകയാണ്. രാജ്യത്തെ അനധികൃത തൊഴിലാളികളെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ 11 ദിവസത്തിനിടെ നിയമലംഘകരായി കഴിഞ്ഞുവന്ന 1,470 പ്രവാസികളെ നാടുകടത്തി. തൊഴില്‍ നിയമം, താമസനിയമം തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിയമലംഘകരായി കഴിയുന്നവരെ കണ്ടെത്തുന്നതിന് രാജ്യത്തിന്റെ എല്ലാ ഭാഗത്തും പരിശോധന നടന്നുവരികയാണ്.

പിടിക്കപ്പെടുന്ന വിദേശികളെ യാത്രാരേഖകള്‍ ലഭ്യമാവുന്ന മുറയ്ക്ക് അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ തിരിച്ചയക്കപ്പെട്ടവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്തേക്ക് പ്രവേശനമുണ്ടാവില്ല. രാജ്യത്തെ തൊഴില്‍മേഖല നിയമാനുസൃതമാക്കുന്നതിനും അനധികൃത തൊഴിലാളികളെ കണ്ടെത്തി നാടുകടത്താനും സുരക്ഷാ കാമ്പെയ്നുകള്‍ ആരംഭിക്കാന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദ്ദേശിച്ച പ്രകാരമാണ് നടപടി.

കഴിഞ്ഞ 10 ദിവസത്തിനിടെ റെസിഡന്‍സി, തൊഴില്‍ നിയമ ലംഘകരായ 700 പേരെ റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി കുവൈറ്റിലെ എല്ലാ മേഖലകളിലും സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. തൊഴില്‍ മന്ത്രാലയം ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം വിവിധ മേഖലകളില്‍ യോജിച്ച നടപടി സ്വീകരിച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2023ല്‍ 42,850 പ്രവാസികളെയാണ് അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തിയത്. ആദ്യമായാണ് ഒരുവര്‍ഷം ഇത്രയും പേരെ കുവൈറ്റ് നാടുകടത്തുന്നത്. ഏറ്റവും കൂടുതല്‍ പ്രവാസികളെ നാടുകടത്തിയ വര്‍ഷമാണ് കഴിഞ്ഞുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.സുരക്ഷാ നടപടികളും പരിശോധനകളും വര്‍ധിപ്പിച്ചതോടെ പിടിക്കപ്പെട്ടവരുടെ എണ്ണം ഉയരുകയായിരുന്നു.രാജ്യത്തിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചതിനാല്‍ ഇവരില്‍ നിരവധി പേരെ കുവൈറ്റിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയാണ് തിരിച്ചയച്ചത്.

തൊഴില്‍-താമസ നിയമങ്ങള്‍ക്ക് പുറമേ മയക്കുമരുന്ന് കേസുകള്‍, മോഷണം, മദ്യനിര്‍മാണം, പൊതുനിയമങ്ങള്‍ പാലിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളുടെ പേരില്‍ നാടുകടത്തപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുന്നു.2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരം 17,701 സ്ത്രീകള്‍ ഉള്‍പ്പെടെ 42,850 വിദേശികളെയാണ് നാടുകടത്തിയത്.

അഡ്മിനിസ്‌ട്രേറ്റീവ് ഡീപോര്‍ട്ടേഷന്‍, ജുഡീഷ്യല്‍ ഡീപോര്‍ട്ടേഷന്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ പെടുത്തിയാണ് നിയമലംഘകരെ നാടുകടത്തുന്നത്. കഴിഞ്ഞ വര്‍ഷം 582 പുരുഷന്മാരും 45 സ്ത്രീകളും ഉള്‍പ്പെടെ 627 പേര്‍ ജുഡീഷ്യല്‍ നാടുകടത്തലില്‍ ഉള്‍പ്പെട്ടു. 24,609 പുരുഷന്മാരും 17,656 സ്ത്രീകളും ഉള്‍പ്പെടുന്ന 42,265 പേര്‍ അഡ്മിനിസ്‌ട്രേറ്റീവ് നാടുകടത്തലിനും ശിക്ഷിക്കപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനു പിന്നാലെ റെയ്ഡുകള്‍ ശക്തമാക്കിയതും സുരക്ഷാ വിഭാഗങ്ങളുടെ സജീവമായ നടപടികളുമാണ് നാടുകടത്തലുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിന് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends