Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...


ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...

വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക ലക്ഷ്യം, സൗദിയിൽ പ്രവാസികളുടെ പാസ്‌പോർട്ട് തടഞ്ഞുവയ്ക്കുന്ന സ്പോൺസർമാർക്ക് 15 വർഷം വരെ തടവ് ശിക്ഷ

17 JANUARY 2024 04:21 PM IST
മലയാളി വാര്‍ത്ത

സ്വദേശിവത്ക്കരണം ഒരു ഭാഗത്ത് നടത്തുമ്പോഴും അടുത്തിടെയായി രാജ്യത്തുള്ള പ്രവാസി തൊഴിലാളികളെ ചേർത്ത് നിർത്തുന്ന തീരുമാനമാണ് സൗദി എടുക്കുന്നത്. പ്രവാസികളുടെ അവകാശങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുകയാണ് രാജ്യം. സൗദിയിൽ പ്രവാസികളുടെ പാസ്‌പോർട്ട് തടഞ്ഞുവയ്ക്കുന്ന സ്പോൺസർമാർക്ക് 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. 10 ലക്ഷം സൗദി റിയാല്‍ പിഴയായി ലഭിച്ചേക്കാം. പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ ഉടമയ്ക്ക് മാത്രമാണ് അവകാശം.

തൊഴിലുടമകള്‍ ഇത് കൈവശംവയ്ക്കുന്നത് സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് എന്ന നിലയിൽ കുറ്റകൃത്യമാണെന്ന് സൗദി അഭിഭാഷകനായ സെയ്ദ അല്‍ ഷഅ്‌ലാന്‍ സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ച നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നത്. 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇത് സംബന്ധിച്ച നിയമവ്യവസ്ഥകള്‍ ശക്തമാക്കുന്നത്.

അതുപോലെ ജോലി അവസാനിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തൊഴിലാളിയുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് സൗദി കമ്പനികൾക്ക് നൽകിയിരിക്കുന്ന നിര്‍ദേശം. പലപ്പോഴും ഇത് നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. തൊഴിലുടമ കരാര്‍ അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ നൽകേണ്ടത്. സര്‍വീസ് ആനുകൂല്യത്തിനൊപ്പം ഇതുവരെയുള്ള മുഴുവന്‍ വേതനവും അലവന്‍സ് കുടിശ്ശികയും തീര്‍ത്തുനല്‍കണം.

കാലയളവ് പ്രത്യേകം നിര്‍ണയിച്ച തൊഴില്‍ കരാറാണെങ്കിലും അല്ലെങ്കിലും ജീവനക്കാര്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. അതുപോലെ തൊഴിലാളിയാണ് കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍ 15 ദിവസത്തിനകം സര്‍വീസ് ആനുകൂല്യം നല്‍കണമെന്നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ദേശിച്ചത്.

സര്‍വീസ് ആനുകൂല്യം നല്‍കല്‍ ബാധകമല്ലാത്ത നാലു സാഹചര്യങ്ങളും മന്ത്രാലയം വിശദീകരിച്ചു. ഈ സാഹചര്യം ഉണ്ടായാൽ പ്രാവസികൾ സര്‍വീസ് ആനുകൂല്യത്തിന് അർഹരല്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ജോലിക്ക് ചേര്‍ന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ തൊഴിലാളി രാജിവച്ചാല്‍ ആനുകൂല്യമുണ്ടാവില്ല.

പ്രൊബേഷന്‍ കാലത്ത് പിരിച്ചുവിടല്‍, നിയമാനുസൃത കാരണമില്ലാതെ തുടര്‍ച്ചയായി 15 ദിവസം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ നിയമാനുസൃത കാരണമില്ലാതെ ഒരു വര്‍ഷത്തിനിടെ പലതവണയായി 30 ദിവസം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താലും സര്‍വീസ് ആനുകൂല്യം നിഷേധിക്കപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (12 minutes ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (27 minutes ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (55 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (8 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (8 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (8 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (8 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (9 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (10 hours ago)

രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍  (10 hours ago)

കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍  (10 hours ago)

സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍  (10 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

മദ്യലഹരിയില്‍ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മര്‍ദനം  (11 hours ago)

വ്യോമയാന വ്യവസായ മേഖല വലിയ കുതിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്യം വച്ചാണ് ഏവിയേഷൻ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (12 hours ago)

Malayali Vartha Recommends