Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് വേണ്ട, യുഎഇയില്‍ ഈ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ യുഎഇയില്‍ വാഹമോടിക്കാം

18 JANUARY 2024 05:46 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഇതിനായി പ്രവാസികൾ‍ നന്നേ പാടുപെടാറുണ്ട്. ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. പലരും ആദ്യ ചാർ‍സുകളിൽ‍ പരാജയപ്പെടുമ്പോൾ‍ തന്നെ മനസുമടുക്കാറുണ്ട്. ഇതിനായി ശ്രമിക്കുന്ന പ്രവാസികൾക്കാകട്ടേ തുടർന്നുള്ള ചാൻസിൽ ലൈസൻസ് കിട്ടും. സ്വകാര്യ വാഹനം ഉപയോഗിക്കാനും ലൈസന്‍സ് നിര്‍ബന്ധമാണെന്നതിനാല്‍ രാജ്യത്ത് എത്തുന്ന മിക്ക പ്രവാസികളുടെയും ആദ്യ ലക്ഷ്യങ്ങളിലൊന്നാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ്.

ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാര്‍ക്ക് അവരുടെ രാജ്യത്തു നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ യുഎഇയില്‍ വാഹമോടിക്കാന്‍ കഴിയും. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കേണ്ട ആവശ്യവുമില്ല.യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പട്ടിക പ്രകാരം 43 രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാരെയാണ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ നിന്ന് ഇളവ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ലൈസന്‍സ് അനുവദിക്കുന്നതിന് മുമ്പുള്ള പരിശോധനകളും ഇവര്‍ക്ക് ബാധകമല്ല. യുഎഇ അംഗീകരിച്ച ഡ്രൈവിങ് ലൈസന്‍സുള്ള 43 രാജ്യങ്ങൾ ഇവയാണ്.

എസ്റ്റോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, ഉക്രെയ്ന്‍,ബള്‍ഗേറിയ, സ്ലോവാക്, സ്ലോവേനിയ,സെര്‍ബിയ, സൈപ്രസ്
ലാത്വിയ, ലക്സംബര്‍ഗ്, ലിത്വാനിയ,മാള്‍ട്ട, ഐസ്‌ലാന്‍ഡ്, മോണ്ടിനെഗ്രോഅമേരിക്കന്‍ ഐക്യനാടുകള്‍, ഫ്രാന്‍സ്, ജപ്പാന്‍, ബെല്‍ജിയം
സ്വിറ്റ്സര്‍ലന്‍ഡ്,ജര്‍മനി,ഇറ്റലി,സ്വീഡന്‍, അയര്‍ലന്‍ഡ്, സ്പെയിന്‍,നോര്‍വേ, ന്യൂസിലാന്റ്, റൊമാനിയ,സിംഗപ്പൂര്‍,ഹോങ്കോംഗ്, നെതര്‍ലാന്‍ഡ്സ്
ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ,ഫിന്‍ലാന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം,

ടര്‍ക്കി,കാനഡ,പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവയാണ്. ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവര്‍ യുഎഇ സന്ദര്‍ശിക്കുകയാണെങ്കില്‍ രാജ്യത്ത് വാഹനമോടിക്കാന്‍ അനുമതിയുണ്ട്. യുഎഇയില്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ള പ്രവാസിയാണെങ്കില്‍ അത് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യാനും അവസരമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ 'മര്‍ഖൂസ്' സംരംഭത്തിന് കീഴില്‍ ഡ്രൈവിങ് ലൈസന്‍സ് അനായാസ കൈമാറ്റം സാധ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends