Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...


ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...

രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം, കുവൈത്തിൽ പ്രവാസികളെ ജോലിയിൽ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ടു

25 JANUARY 2024 03:44 PM IST
മലയാളി വാര്‍ത്ത

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച പ്രവാസികളെ ജോലിയിൽ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ടു. കുവൈത്തിൽ നിന്ന് ഒമ്പത് ഇന്ത്യക്കാരെയാണ് രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി തിരികെ നാട്ടിലേക്ക് പറഞ്ഞയച്ചത്. കഴിഞ്ഞ ദിവസം ഇവർ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് കമ്പനി അധികൃതർ അറിയിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് രാംലല്ല വിഗ്രഹം സ്ഥാപിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യകാർമികനായി. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസ്, കാശിയിലെ മുഖ്യപുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, സമൂഹ മാധ്യമത്തില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കുറ്റത്തിന് സൗദി അറേബ്യയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലിചെയ്യുന്ന പ്രവാസി അധ്യാപകനെ പിരിച്ചുവിട്ടു. തുടരന്വേഷണത്തിന് കേസ് ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്തു. സൗദി ക്ലബ്ബിനെ പിന്തുണയ്ക്കുന്നവര്‍ക്കും സ്പോര്‍ട്സ് കമന്റേറ്റര്‍ക്കും എതിരെ 'അപമാനകരവും അനുചിതവുമായ പദപ്രയോഗങ്ങള്‍' നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

അധ്യാപകന്‍ സമൂഹ മാധ്യമത്തിലെ തന്റെ സ്വകാര്യ അക്കൗണ്ടില്‍ എഴുതിയ കുറിപ്പാണ് പരാതിക്ക് ഇടയാക്കിയത്. തുടര്‍ന്ന് സ്വകാര്യ സ്‌കൂളുകളുടെ ചുമതലയുള്ള അധികൃതര്‍ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അത്തരം പെരുമാറ്റങ്ങളും അധിക്ഷേപങ്ങളും അംഗീകരിക്കാനാവില്ലെന്നും ജീവനക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവന പുറപ്പെടുവിച്ചു. അധ്യാപകന്റെ പൗരത്വമോ ക്ലബ്ബിന്റെ പേരോ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (17 minutes ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (32 minutes ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (8 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (8 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (8 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (8 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (9 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (10 hours ago)

രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍  (10 hours ago)

കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍  (10 hours ago)

സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍  (10 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

മദ്യലഹരിയില്‍ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മര്‍ദനം  (11 hours ago)

വ്യോമയാന വ്യവസായ മേഖല വലിയ കുതിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്യം വച്ചാണ് ഏവിയേഷൻ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (12 hours ago)

Malayali Vartha Recommends