Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

സൗദിയിലെ ഇന്ത്യൻ പ്രവാസിക്ക് യുഎഇയിൽ നടന്ന നറുക്കെടുപ്പിൽ കോടികൾ, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ 8 കോടിയിലധികം സ്വന്തമാക്കി പ്രവാസി

25 JANUARY 2024 05:34 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ വിവിധ ലക്കിഡ്രോകളിൽ പ്രവാസികൾ വൻ തുകയുടെ സമ്മാനങ്ങളാണ് വാരിക്കൂട്ടുന്നത്. ഇപ്പോൾ പ്രവാസിക്ക് വീണ്ടും കോടികളുടെ സമ്മാനം ലഭിച്ചിരിക്കുകയാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിക്ക് യുഎഇയിൽ നടന്ന നറുക്കെടുപ്പിലാണ് കോടികൾ സമ്മാനമായി ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്ല്യൺ ഡോളർ അതായത് 8 കോടിയിലധികം രൂപയാണ് ഹൈദരാബാദ് സ്വദേശിയായ എഡ്വേർഡ് ജോർജ് സ്വന്തമാക്കിത്.

കഴിഞ്ഞ ദിവസം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീയിൽ വച്ചുനടന്ന 448-ാമത് നറുക്കെടുപ്പിലാണ് പ്രവാസിയെ തേടി ഭാഗ്യമെത്തിയത്. റിയാദിലെ ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ് എഡ്വേർഡ്. കഴിഞ്ഞ 26 വർഷമായി റിയാദിൽ ജോലി ചെയ്തുവരുന്ന ജോർജ് അഞ്ച് വർഷത്തോളമായി മില്ലേനിയം മില്യണയറിന്റെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 2270 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തേടിയെത്തിയത്. ഈ മാസം 11നാണ് ടിക്കറ്റ് ഓൺലൈനായി വാങ്ങിച്ചതെന്നും ഭാഗ്യശാലിയായതിൽ സന്തോഷമുണ്ടെന്നും എഡ്വേർഡ് കൂട്ടിച്ചേർത്തു.

'സൗഭാഗ്യത്തിനായി ഒരുപാട് നാളുകളായി കാത്തിരിക്കുകയാണ്. പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. അവസാനം ഭാഗ്യം തേടിയെത്തി. സമ്മാനത്തുക മകന്റെ വിദ്യാഭ്യാസത്തിനായി മാറ്റി വയ്ക്കും. മകനെ വിദേശത്തയച്ച് പഠിപ്പിക്കും'- എഡ്വേർഡ് പറഞ്ഞു. 1999 മുതൽ ആരംഭിച്ച മില്ലേനിയം മില്ല്യണയർ നറുക്കെടുപ്പിൽ ഭാഗ്യം ലഭിക്കുന്ന 23-ാമത്തെ ഇന്ത്യാക്കാരനാണ് എഡ്വേർഡ് ജോർജ്.

അതേസമയം, നറുക്കെടുപ്പിൽ ഷാർജയിൽ താമസിച്ചുവരുന്ന 63കാരനായ സെയ്ദ് അഹ്മദ് സഫ്ദർ അലിക്ക് മെഴ്സിഡസ് ബെൻസ് എസ് 500കാർ സമ്മാനമായി ലഭിച്ചു. ഇയാൾ അഫ്ഗാനിസ്ഥാൻ സ്വദേശിയാണ്. ഈ മാസം രണ്ടിനാണ് സഫ്ദർ ടിക്കറ്റ് എടുത്തത്.

അതേസമയം എമിറേറ്റ്സ് ഡ്രാേയുടെ കഴിഞ്ഞ നറുക്കെടുപ്പിൽ ഫാസ്റ്റ് 5, ഈസി 6 മത്സരങ്ങളിൽ സമ്മാനം സ്വന്തമാക്കിയതും രണ്ട് പ്രവാസികളാണ്. 75,000 ദിർഹം വീതം ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. വിവാഹത്തിനായി എങ്ങനെ പണം ഉണ്ടാക്കും എന്ന ആശങ്കയിലായിരുന്ന 34കാരനായ ഹൈദരാബാദ് സ്വദേശി മൊഷിന്‍ ഖാന്‍ എമിറേറ്റ്സ് ഡ്രോയിൽ സമ്മാനം നേടിയ ഒരു പ്രവാസി. രണ്ട് തവണയാണ് ഭാഗ്യം മൊഷിന്‍ ഖാനെ ഭാഗ്യദേവത കടാക്ഷിച്ചത്.

നിലവിൽ സെയിൽസ് മാനേജൻ ആയാണ് മൊഷിൻ ജോലി ചെയ്യുന്നത്. ഒരു വർഷമായി എമിറേറ്റ്സ് ഡ്രോ സ്ഥിരം ആയി കളിക്കുന്നുണ്ട്. ഇതിന് മുമ്പും അദ്ദേഹത്തിന് നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മാർച്ച് 2023-ൽ ഈസി6 മത്സരത്തിലൂടെ 15,000 ദിർഹം മൊഷിൻ നേടി.ഇദ്ദേഹത്തിന് പുറമെ മറ്റൊരു ഇന്ത്യക്കാരനും ഇത്തവണ വിജയിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (35 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (39 minutes ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (46 minutes ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (50 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (57 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (2 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

Malayali Vartha Recommends