Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രവാസികളുടെ ആശങ്കയൊഴിയുന്നു, നിയന്ത്രണത്തില്‍ ഇളവ് വരുത്തി യുഎഇ, വിസ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

27 JANUARY 2024 05:08 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ വളരെയധികം ആശങ്കപ്പെടുത്തിയ നീക്കമായിരുന്നു ഒരു കമ്പനിയില്‍ ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടുതല്‍ പാടില്ലെന്ന് അറിയിച്ച് വിസ നിരസിച്ച യുഎഇയുടെ നടപടി. എന്നാൽ പ്രവാസികളുടെ ആശങ്കയൊഴിയുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകള്‍ വീണ്ടും സ്വീകരിച്ച് തുടങ്ങിയതായി കമ്പനികള്‍ അറിയിച്ചു. തൊഴിലാളി അനുപാതത്തില്‍ ഇളവ് നല്‍കിയോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും വിസ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയാതായി കമ്പനികള്‍ വ്യക്തമാക്കി.

ജീവനക്കാരെ നിയമിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്ന സന്ദേശമാണ് വിസ അപേക്ഷകള്‍ നിരസിക്കുമ്പോള്‍ മറുപടിയായി ലഭിച്ചിരുന്നത്. ഈ മാസം 19ന് പ്രാബല്യത്തില്‍ വന്ന നിയമ പ്രകാരമായിരുന്നു ഇത്. ഒരു കമ്പനിയില്‍ ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും 20 ശതമാനം മാറ്റ് രാജ്യക്കാരെ നിയമിക്കണമെന്നുമായിരുന്നു വ്യവസ്ഥ. കൂടാതെ, പുതുതായി നിയമിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍ വിദേശ രാജ്യത്തു നിന്നുമായിരിക്കണം.

ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ ഒരു കമ്പനിയില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ അത്തരം കമ്പനികള്‍ക്ക് ആ രാജ്യത്തു നിന്ന് തന്നെ വീണ്ടും വിസ അനുവദിക്കുന്നത് നിയന്ത്രിച്ചതായി യുഎഇ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം വിസ അപേക്ഷകള്‍ നിരസിച്ചുകൊണ്ടുള്ള പോപ് അപ് സന്ദേശങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തടസമില്ലാതെ വിസ പാസാകുന്നുണ്ട്. തൊഴിലിടങ്ങളിലെ വൈവിധ്യം വളര്‍ത്തിയെടുക്കുന്നതിനാണ് ആകെ തൊഴിലാളികളില്‍ 20 ശതമാനമെങ്കിലും വിവിധ രാജ്യക്കാര്‍ ആവണമെന്ന നിയമം യുഎഇ മാനവ വിഭവശേഷി മന്ത്രാലയം കൊണ്ടുവന്നത്.

20 ശതമാനം വൈവിധ്യം കൈവരിച്ചാല്‍ തുടര്‍ന്നുള്ള 80 ശതമാനം വിസകളില്‍ കമ്പനികള്‍ക്ക് ഏത് രാജ്യത്തുനിന്നും റിക്രൂട്ട്‌മെന്റ് നടത്താമെന്നായിരുന്നു വ്യവസ്ഥ. എല്ലാ രാജ്യക്കാര്‍ക്കും ഈ നിയമം ബാധകമായിരുന്നു. യുഎഇയില്‍ 38.9 ലക്ഷം ഇന്ത്യന്‍ പ്രവാസികളുണ്ട്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 37.96 ശതമാനത്തിലധികം വരും. എല്ലാ രാജ്യങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണെങ്കിലും ഇന്ത്യക്കാരെ ആയിരിക്കും ഇത് കൂടുതല്‍ ദോഷകരമായി ബാധിക്കുകയെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഫ്രീസോണ്‍ കമ്പനികള്‍, വീട്ടുജോലിക്കാര്‍, നിക്ഷേപകര്‍, പങ്കാളി വിസ എന്നീ വിസകള്‍ക്ക് ഈ നിബന്ധന ബാധകമായിരുന്നില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ ലഭിക്കാനാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നതെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും നടന്നിരുന്നു. എന്നാല്‍ നിയന്ത്രണം എല്ലാ രാജ്യക്കാര്‍ക്കും ബാധകമാണെന്നും ഒരു രാജ്യക്കാര്‍ മാത്രമായി ഒരു സ്ഥാപനത്തില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനാണ് ഈ നിബന്ധനയെന്നും പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (35 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (39 minutes ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (46 minutes ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (50 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (57 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (2 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

Malayali Vartha Recommends