Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കുറഞ്ഞ ശമ്പളം 800 ദിനാര്‍, പുതിയ വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവാസികൾക്ക് സന്ദര്‍ശന വിസ നല്‍കുന്നത് പുനരാരംഭിച്ച് കുവൈറ്റ്

27 JANUARY 2024 05:39 PM IST
മലയാളി വാര്‍ത്ത

പ്രവാസികളു‌‌‌ടെ ഒന്നര വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. സന്ദര്‍ശന വിസ നല്‍കുന്നത് പുനരാരംഭിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. ജനുവരി 28 ഞായറാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്തെ വിവിധ റെസിഡന്‍സി അഫയേഴ്സ് കാര്യാലയങ്ങളില്‍ ഫാമിലി വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം എക്‌സ് പ്ലാറ്റ്‌പോമിലൂടെയാണ് അറിയിച്ചത്. പ്രവാസി കുടുംബങ്ങള്‍ക്ക് സന്ദര്‍ശന വിസ അപേക്ഷിക്കുന്നതിന് പുതിയ വ്യവസ്ഥകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ ശമ്പളം 800 കുവൈറ്റ് ദിനാര്‍, യൂണിവേഴ്‌സിറ്റി ബിരുദം, അവരുടെ പഠന മേഖലയുമായി പൊരുത്തപ്പെടുന്ന ജോലി എന്നിവ ഉള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഫാമിലി വിസ അനുവദിക്കുക.

ഫാമിലി വിസിറ്റ് വിസ അപേക്ഷകന്റെ തൊഴില്‍ മേഖല അവരുടെ അക്കാദമിക് യോഗ്യതകള്‍ക്ക് അനുസൃതമായിരിക്കണം. ആശ്രിത വിസയ്ക്കോ ഫാമിലി വിസയ്ക്കോ അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ വ്യവസ്ഥകള്‍. വിസ ഇഷ്യു ചെയ്യല്‍ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നടപടികള്‍ ലക്ഷ്യമിടുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

18 മാസത്തിലേറെയായി സന്ദര്‍ശക വിസ അനുവദിക്കുന്നത് കുവൈത്ത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 2022 ജൂണ്‍ 27നാണ് ഫാമിലി വിസിറ്റ് വിസ നല്‍കുന്നത് നിര്‍ത്തിവച്ചത്. പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കുന്നുവെന്നായിരുന്നു അറിയിപ്പ്. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 46 ലക്ഷത്തില്‍ ഏകദേശം 32 ലക്ഷമാണ് പ്രവാസികള്‍.

അതേസമയം, കുവൈത്തിലേക്ക് ഇനി വർക്ക് പെർമിറ്റ് അനുമതി ലഭിക്കണമെങ്കിൽ സ്കിൽ ടെസ്റ്റ് നിർബന്ധം. പുതിയ വീസ അപേക്ഷകരും നിലവിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും ടെസ്റ്റിന് ഹാജരാകണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഇതോടെ സ്കിൽ ടെസ്റ്റ് വിജയിച്ചില്ലെങ്കിൽ പ്രവാസികളുടെ ജോലി നഷ്ടപ്പെടും. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈ‍ഡ് എജ്യൂക്കേഷൻ ആൻഡ് ട്രെയിനിങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

അതതു ജോലിയിൽ മികവു പുലർത്തുന്നവരെ മാത്രം റിക്രൂട്ട് ചെയ്ത് തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനാണിത്. പരിശോധനയിൽ പരാജയപ്പെട്ടാൽ വർക്ക് പെർമിറ്റ് ലഭിക്കില്ല. നിലവിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ ടെസ്റ്റിൽ തോറ്റാൽ ജോലി നഷ്ടപ്പെടും. ഇവർ തിരിച്ചുപോകുകയോ മറ്റു ജോലി കണ്ടെത്തുകയോ ചെയ്യേണ്ടിവരും. ഇതേസമയം പുതിയ നിയമം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (35 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (39 minutes ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (46 minutes ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (50 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (57 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (2 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

Malayali Vartha Recommends