Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

90 ലക്ഷത്തിന്റെ ആഢംബര ഭക്ഷണം, ജീവനക്കാര്‍ക്ക് ടിപ്പ് നൽകിയത് 20 ലക്ഷം, സമൂഹമാധ്യമത്തില്‍ ചർച്ചയായി ദുബായ് ജുമൈറയിലെ ഒരു റെസ്റ്റോറന്‍റ് ബില്ല്

27 JANUARY 2024 06:19 PM IST
മലയാളി വാര്‍ത്ത

ആഢംബരപ്രിയരുടെ ഇഷ്ട നഗരമാണ് ദുബൈ. അതിനാൽ ഇവിടുത്തെ ഭീമമായ റെസ്റ്റോറന്റ് ബില്ല് എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോൾ, ദുബായ് ജുമൈറയിലെ ആഡംബര റെസ്റ്റോറന്റ് ഉടമ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ബില്ല് ചര്‍ച്ചയായിരിക്കുകയാണ്. ആരു കണ്ടാലും ഹെന്റമ്മോ എന്നു പറഞ്ഞുപോകുന്ന ഒരു ബില്ലാണിത്. ദുബായ് ജുമൈറയിലെ സാള്‍ട്ട് ബേ നുസ്‌റത്ത് സ്റ്റീക്ക് ഹൗസില്‍ ഭക്ഷണം കഴിച്ച ഉപഭോക്താവ് ജീവനക്കാര്‍ക്ക് പാരിതോഷികമായി നല്‍കിയത് 9,0000 ദിര്‍ഹം (20,36,375 രൂപ).

റെസ്റ്റോറന്റ് ഉടമ തന്നെ പങ്കുവെച്ച ഈ ബില്ല് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 'പണം വരും, പണം പോകും' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ 5.3 കോടി ഫോളോവേഴ്‌സുള്ള തുര്‍ക്കി ഷെഫും റെസറ്റോറന്‍റ് ഉടമയും നടത്തിപ്പുകാരനുമായ നുസ്‌റത്ത് ഗോക്സെ ആണ് ബില്ലിന്റെ ചിത്രം പങ്കുവച്ചത്. ഭക്ഷണത്തിനായി 3,98,630 ദിര്‍ഹവും (90,19,288 രൂപ) ടിപ്പായി 9,0000 ദിര്‍ഹവും (20,36,375 രൂപ) നല്‍കിയതായി ബില്ലില്‍ കാണിക്കുന്നു.

ജനുവരി 20 ശനിയാഴ്ച രാത്രി 10:08 എന്ന സമയമാണ് ബില്ലില്‍ കാണിക്കുന്നത്. ഉപഭോക്താക്കളുടെ പേര് വിവരങ്ങള്‍ നല്‍കിയിട്ടില്ല. ബീഫ് കാര്‍പാസിയോ, സാലഡ്, ബക്ലാവ, ഫ്രഞ്ച് ഫ്രൈകള്‍, ഫ്രൂട്ട് പ്ലേറ്റര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് ആസ്വദിച്ചത്. ഒരു ഫിലറ്റ് മിഗ്‌നോണും മൂന്ന് സ്റ്റീക്കുകളും ഉള്‍പ്പെടെ സ്വര്‍ണം പൊതിഞ്ഞ മാംസത്തിന്റെ ആഡംബരഭക്ഷണവും അവര്‍ കഴിച്ചു.

ആള്‍ക്കഹോള്‍ അടങ്ങിയതും ഇല്ലാത്തതുമായ പാനീയങ്ങള്‍ക്കു വേണ്ടിയും ലക്ഷങ്ങള്‍ പൊടിച്ചു. പാനീയങ്ങളില്‍ നാല് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിസിന് 480 ദിര്‍ഹം (10,860 രൂപ), രണ്ട് കുപ്പി പെട്രസ് 2009ന് 1,98,000 ദിര്‍ഹം (44,79,818 രൂപ), ഒരു കുപ്പി പെട്രസ് 2011ന് 65,000 ദിര്‍ഹം (14,70,647 രൂപ), അഞ്ച് ഡബിള്‍ ഗ്ലാസ് ലൂയിസ് XIII കോഗ്‌നാക്കിന് 27,500 ദിര്‍ഹം (6,22,197 രൂപ) എന്നിങ്ങനെയാണ് വില കാണിക്കുന്നത്.

ലക്ഷങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ പണം ധൂര്‍ത്തടിക്കുന്നതിനെ പലരും വിമർശിച്ചു, ഏറ്റവും ഓവര്‍റേറ്റഡ്, ഓവര്‍പ്രൈസ്ഡ് റെസ്റ്റോറന്റ്, ബ്രെയിന്‍ഡെഡ് കണ്‍സ്യൂമറിസത്തിന്റെ പാരമ്യത എന്നും ചിലർ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends