Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വകാര്യ ഭാഗങ്ങളിലും വസ്ത്രങ്ങളിലുമടക്കം ആ തെളിവുകൾ, മാളിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികളെ പീഡിപ്പിച്ചു, ബഹ്റൈനില്‍ അധ്യാപകൻ അറസ്റ്റിൽ

30 JANUARY 2024 02:54 PM IST
മലയാളി വാര്‍ത്ത

ചെറുതോ വലുതോ ഏതുമാകട്ടേ കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർക്ക് കടുത്ത ശിക്ഷവിധിക്കുന്ന കാര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ മുന്നിലാണ്.വിരലിലെണ്ണാവുന്ന സംഭവങ്ങൾ ഒഴിച്ചാൽ ഗ‌ൾഫ് രാഷ്ട്രങ്ങളിൽ കുറ്റകൃത്യങ്ങളുടെ എണ്ണവും വളരെ കുറവാണ്. എന്നാൽ ബഹ്റൈനില്‍ നിരവധി വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിലായിരിക്കുകയാണ്. മാളിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ച് ഏഴ് വയസുകാരനുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നിരവധി വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടന്നാണ് നടപടി.

അധ്യാപകൻ തന്നെ മോശമായി സ്പര്‍ശിക്കാറുണ്ടെന്നും മാളിന്റെ പാര്‍ക്കിങ് സ്ഥലത്തുവച്ച് മോശമായി പെരുമാറിയെന്നും ഏഴുവയസ്സുകാരന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തങ്ങളുടെ സമ്മതത്തോടെ കുട്ടി അധ്യാപകനൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോഴാണ് സംഭവം നടന്നതെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പരാതികള്‍ ശ്രദ്ധയില്‍പെട്ടത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും വസ്ത്രങ്ങളിലും പ്രതിയുടെ ഡിഎന്‍എ സാംപിളുകള്‍ കണ്ടെത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഇരയുടെ മൊഴികളും പ്രതിയുടെ കുറ്റസമ്മതമൊഴികളും ഇക്കാര്യം തെളിയിക്കുന്നു. പൂര്‍ണമായ ലൈംഗികബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും.

നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബഹ്റൈന്‍ ഫാമിലി ആന്‍ഡ് ചില്‍ഡ്രന്‍സ് പ്രോസിക്യൂഷന്‍ ഉപ മേധാവി പറഞ്ഞു. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും വൈദ്യപരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുന്നത്. കുട്ടിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായി രക്ഷിതാക്കളില്‍ ഒരാള്‍ നല്‍കിയ പരാതി ശരിയാണെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. പരാതിയുള്ള മറ്റു കുട്ടികളുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends