Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോലി പ്രശ്നമല്ല, ഈ വിഭാ​ഗങ്ങളിൽ ഉൾപ്പെട്ടവരാണോ നിങ്ങളെങ്കിൽ ഗോള്‍ഡന്‍ വിസയ്ക്ക് അർ​ഹതയുണ്ട്, ജോലി മാനദണ്ഡമില്ലാതെ വിസ ലഭിക്കുന്ന ആ അഞ്ച് വിഭാഗക്കാർ ഇവരാണ്...!!

30 JANUARY 2024 05:06 PM IST
മലയാളി വാര്‍ത്ത

യുഎഇ ഗോൾഡൻ വിസ ലഭിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഇപ്പോൾ സജീവമായി കൊണ്ടിരിക്കുകയാണ്. സിനിമ നടമാർ ഉൾപ്പടെയുള്ള പലർക്കും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.2019 ൽ ആരംഭിച്ച യുഎഇ ഗോള്‍ഡന്‍ വിസ തുടക്കത്തില്‍ രാജ്യത്ത് മികച്ച സംഭാവനകള്‍ നല്‍കുന്നവ‍ർക്കാണ് നല്‍കിയിരുന്നതെങ്കിലും പിന്നീട് ഗോള്‍ഡന്‍ വീസ പരിധിയില്‍ അധികൃതർ കൂടുതല്‍ ഇളവുകള്‍ നല്‍കി. എന്നാല്‍ ജോലിയെന്ന മാനദണ്ഡമില്ലാതെ 5 വിഭാഗങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കും.

സംരംഭകർ, ഒരു ദശലക്ഷം ദിർഹത്തില്‍ കുറയാത്ത വാർഷിക വരുമാനമുളള സ്റ്റാ‍ർട് അപ്പിന്‍റെ ഉടമയോ പങ്കാളിയോ ആണെങ്കില്‍ ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. സ്റ്റാ‍ർട് അപ്പുകള്‍ ഇടത്തരം സംരംഭങ്ങളുടെ (SMEs) വിഭാഗത്തിൽ രാജ്യത്ത് റജിസ്റ്റർ ചെയ്തവയായിരിക്കണം. 7 ദശലക്ഷം ദിർഹത്തില്‍ കുറയാത്ത മൂല്യത്തില്‍ വിറ്റുപോയ സംരംഭത്തിന്‍റെ ഉടമയോ ഉടമകളില്‍ ഒരാളോ ആണെങ്കില്‍ ആ വ്യക്തിയ്ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. എന്നാല്‍ ഇതിനായി സാമ്പത്തികമന്ത്രാലയത്തിന്‍റെയോ തത്തുല്യ യോഗ്യതയുളള പ്രാദേശിക അധികൃതരുടെയോ അംഗീകാരം ആവശ്യമാണ്.

പണം നിക്ഷേപമായുളളവർ, രണ്ടു ദശലക്ഷം ദിർഹം ഏറ്റവും കുറഞ്ഞത് 2 വ‍ർഷത്തേക്ക് യുഎഇയിലെ പ്രാദേശിക ബാങ്കില്‍ നിക്ഷേപമായുളള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കാന്‍ അർഹതയുണ്ട്. രാജ്യത്തെ മിക്ക ബാങ്കുകളും ഈ പദ്ധതി തിരഞ്ഞെടുക്കുന്നവർക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്യാറുണ്ട്.

വസ്തുവാങ്ങുന്നവർ, വസ്തുവാങ്ങുന്ന യുഎഇയിലെ പ്രവാസികൾക്ക് ഗോള്‍ഡന്‍ വീസ ലഭിക്കും. എന്നാല്‍ മൊത്തം വസ്തുമൂല്യം ഏറ്റവും കുറഞ്ഞത് 2 ദശലക്ഷം ദിർഹമായിരിക്കണമെന്നതാണ് വ്യവസ്ഥ. പൂർത്തിയായതും പരിഗണനയിലുളളതുമായ വസ്തുവാങ്ങുന്നവർക്കാണ് ആനുകൂല്യം. ഗോള്‍ഡന്‍ വീസ ലഭിക്കുന്നതിന് നിക്ഷേപകർ ഒരു ദശലക്ഷം ദിർഹം ഡൗണ്‍പെയ്മെന്‍റ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി.

ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും, ശാസ്ത്ര ഗവേഷണ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയവർക്ക് എമിറേറ്റ്‌സ് സയൻ്റിസ്റ്റ്‌സ് കൗൺസിലിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷ നല്കാം. എൻജിനീയറിങ് , ടെക്നോളജി, ലൈഫ് സയൻസസ്, നാച്ചുറൽ സയൻസസ് എന്നീ വിഷയങ്ങളിൽ ലോകത്തെ മികച്ച സർവകലാശാലകളിൽ നിന്നുള്ള പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും ഗണ്യമായ ഗവേഷണ നേട്ടങ്ങളും ഉണ്ടായിരിക്കണം.

മിടുക്കരായ വിദ്യാർഥികള്‍, യുഎഇയിലെ സ്‌കൂളുകളിൽ മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്കും യുഎഇ സർവകലാശാലകളിൽ നിന്നും, ലോകത്തെ മികച്ച 100 സർവകലാശാലകളിൽ നിന്നും (യുഎഇ ലിസ്റ്റ് ചെയ്ത സർവ്വകലാശാലകള്‍) പഠനമികവില്‍ ബിരുദം നേടിയവർക്കും 10 വർഷത്തെ വീസയ്ക്ക് അപേക്ഷിക്കാം. മാനദണ്ഡങ്ങള്‍ (അക്കാദമിക് മികവ്, ബിരുദം നേടിയ വർഷം, സർവ്വകലാശാല) പ്രകാരം ഗോള്‍ഡന്‍ വീസ അനുവദിക്കും.

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ കണക്ക് അനുസരിച്ച് 2023 ന്‍റെ ആദ്യപകുതിയില്‍ ഗോള്‍ഡന്‍ വീസകള്‍ നല്‍കുന്നതില്‍ 52 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 2022 നവംബർ വരെയുളള കണക്ക് അനുസരിച്ച് ദുബായ് ഇതുവരെ 1,50,000 ലധികം ഗോള്‍ഡന്‍ വീസകള്‍ നല്‍കിയിട്ടുണ്ട്.

ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്നവർ, മാധ്യമ-ഐടി മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവർക്കും മാസ വരുമാനം 30,000 ദിർഹത്തിന് മുകളില്‍ ലഭിക്കുന്ന മറ്റ് മേഖലയിലുളളവർക്കും ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends