Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

25കാരനായ പ്രവാസിയുടെ ആ അബദ്ധം, ദുബായ് വിമാനത്താവളത്തിലെ ലഗേജ് പരിശോധനയിൽ കണ്ടെത്തിയത് ആ വസ്തു, പറപ്പിച്ച് ദുബായ് കോടതി, വൻ തുക പിഴയിട്ടു

31 JANUARY 2024 04:16 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ നിരോധിച്ച സാധനങ്ങളുമായി എത്തിയാൽ ശക്തമായ നടപടികള്‍ നേരിടേണ്ടിവരും. അബദ്ധത്തിൽപോലും രാജ്യത്ത് നിരോധിച്ച അതുപോലെ വിലക്കുള്ള അതുപോലെ മുൻകൂർ അനുമതി വാങ്ങി കൊണ്ടുവരേണ്ട വസ്തുക്കൾ എന്നിവയുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷം മാത്രം കൊണ്ടുവരിക. ആരെങ്കിലും ഏൽപ്പിക്കുന്ന സാധനങ്ങൾ പരിശോധിച്ച് പോലും നോക്കാതെ അതുപോലെ ബാഗിൽ എടുത്തുവയ്ക്കരുത്. അത് നിങ്ങളുടെ യാത്ര തന്നെ മുടക്കിയേക്കാം.

ഇപ്പോൾ ദുബായ് വിമാനത്താവളത്തിൽ ലഗേജ് പരിശോധനയിൽ ഒരു പ്രവാസിയുടെ കൈയ്യിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിരിക്കുകയാണ്. 25കാരനായ യൂറോപ്യൻ പൗരനെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ യുവാവിന് പിഴയും, ശിക്ഷയും ദുബായ് കോടതി വിധിച്ചു. ഇതിന് ശേഷം ഇദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

കഞ്ചാവ് മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരങ്ങൾ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഉപകരണങ്ങൾ എല്ലാം ഇയാൾ നിർമ്മിച്ചതാണ്. എയർപോർട്ട് കസ്റ്റംസ് ഇയാളെ വിശദമായി പരിശോധന നടത്തിയ ശേഷം ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കുകയും 10000 ദിർഹം പിഴ അടക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഇയാൾ കോടതിയിൽ അപ്പീൽ നൽകി. കേസ് പരിഗണിച്ച ദുബായ് കോടതി പിഴശിക്ഷ ശരിവെച്ചെങ്കിലും നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് പിന്നീട് റദ്ദാക്കി.

നാട്ടിൽ കഞ്ചാവ് ഉപയോഗിക്കാമെന്നും ദുബായിലേക്ക് വരുമ്പോൾ തന്റെ ബാഗിൽ അബദ്ധത്തിൽ അത് പെട്ടതാണെന്നും ആണ് ഇയാൾ കോടതിയിൽ പറഞ്ഞത്. യുഎഇയിൽ നിരോധിച്ച് സാധനങ്ങളുമായി രാജ്യത്ത് എത്തിയാൽ നിയമ നടപടി സ്വീകരിക്കേണ്ടി വരും. പിഴ ഈടാക്കിയ പ്രാഥമിക കോടതി അതിനാൽ അപ്പീൽ കോടതി ശരിവെച്ചു. തന്‍റെ പേരിൽ ക്രിമിനൽ റെക്കോഡില്ലെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കോടതി നാട്ടിലേക്ക് കയറ്റി അയക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. എല്ലാ കേസിലും ഇത്തരം പരിഗണനകൾ ലഭിക്കണമെന്നില്ല. അതിനാൽ ലഗേജിൽ ഇത്തരം വസ്ത്തുക്കൾ അറിയാതെങ്കിലും എടുത്തുവെച്ചിട്ടില്ലെന്ന് പരിശോധിച്ച ശേഷം മാത്രം യാത്രയ്ക്കായി എയർപ്പോർട്ടിലേക്ക് പോകുക.

അതേസമയം ടവലില്‍ ഒളിപ്പിച്ച് ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 2.34 ലക്ഷം ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം നിയന്ത്രിത തോതിൽ ഉപയോഗിക്കാവുന്ന വേദനസംഹാരിയായ ട്രമഡോൾ ആണ് പിടിച്ചെടുത്തത്. ട്രമഡോൾ ലഹരിമരുന്നായി ദുരുപയോഗം ചെയ്യുന്നതുമൂലം കർശന പരിശോധന നടന്നുവരുന്നു. ഏഷ്യൻ രാജ്യത്തുനിന്ന് ടവ്വലുകളിൽ പൊതിഞ്ഞ് കടൽ മാർഗം ദുബായിൽ എത്തിച്ച ഗുളികകൾ കസ്റ്റംസ് അധികൃതരുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

നിയന്ത്രിത മരുന്നുകൾ വ്യക്തിഗത ഉപയോഗത്തിനു യുഎഇയിലേക്കു കൊണ്ടുവരുന്നതിനു മുൻപ് യുഎഇ ആരോഗ്യവകുപ്പിന്റെ പ്രത്യേക അനുമതി എടുക്കണം. അനുമതി ലഭിച്ചാൽ പരമാവധി 3 മാസത്തേക്കു കൊണ്ടുവരാം. ബന്ധപ്പെട്ട ഡോക്ടറുടെ കുറിപ്പടിയും നിർബന്ധം. ഇവ കസ്റ്റംസിൽ കാണിച്ച് സ്വന്തം ഉപയോഗത്തിനാണെന്നു അധികൃതരെ ബോധ്യപ്പെടുത്തുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് UDF പിടിക്കും..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (4 minutes ago)

കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു  (13 minutes ago)

പെരിങ്ങോട്ടുകുറിശ്ശിയിൽ മുൻ എംഎൽഎ എ വി ഗോപിനാഥ് പരാജയപ്പെട്ടു  (29 minutes ago)

ആര്യ രാജേന്ദ്രനെ AKG സെന്ററിൽ നിന്ന് പുറത്താക്കി..!! തിരുവനന്തപുരം നഗരസഭയിൽ..! BJP ജയിച്ചു..? അടിച്ച് കയർ RESULT  (44 minutes ago)

എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ  (52 minutes ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് ട്വിസ്റ്റ് ..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (53 minutes ago)

വല്ലവന്റെയും കൂടെ പോയിട്ടല്ലേ പോയി ചാവട്ടെന്ന്...മരിച്ച അവളെ പ്രാകുന്നു..ട്വിസ്റ്റ് CCTV-യിൽ ചിത്രപ്രിയ അല്ല...നിലവിളിച്ച് ചേട്ടൻ..സത്യം ഇത്  (1 hour ago)

യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി  (1 hour ago)

തിരുവനന്തപുരത്ത് എൻഡിഎ ലീഡ്  (1 hour ago)

ഫ്ലാറ്റിൽ നിന്ന് ഇറക്കിവിട്ട രാഹുലിനെ വീട്ടിൽ കയറ്റാൻ അമ്മമാർ! SIT അഴുക്കി നാറുന്നു.. രാഹുൽ തിരുവനന്തപുരത്ത് എത്തും  (1 hour ago)

എൽഡിഎഫിന് മുന്നേറ്റം....  (1 hour ago)

തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്  (1 hour ago)

ധനലാഭം, രോഗ ശാന്തി എന്നിവ ഇന്ന് ഉണ്ടാകും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും  (2 hours ago)

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി  (2 hours ago)

തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള ....  (2 hours ago)

Malayali Vartha Recommends