Widgets Magazine
14
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ സിപിഎം പ്രതിരോധത്തിലേക്ക്; സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍: സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി...


രണ്ട് വർഷത്തിന് ശേഷം ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും കൈമാറി ഹമാസ്; ഇനി നടക്കുന്നത് മറ്റൊന്ന്...


തലക്കിട്ട് അടിച്ചപ്പോൾ എങ്ങനെ മൂക്കിൽ നിന്ന് രക്തം..? വാദങ്ങള്‍ ഓരോന്നായി പൊളിയുമ്പോഴും പുതിയ തത്വങ്ങളുമായി സഖാക്കൾ...


തുറന്ന് പറഞ്ഞ് കോഴിക്കോട് റൂറൽ എസ്പി... ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി


ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ആരോഗ്യ ചെലവ് കുറയ്ക്കാൻ നൂതന മാതൃക പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്, കെരൽറ്റി സംയുക്ത സംരംഭം...

03 JUNE 2024 03:44 PM IST
മലയാളി വാര്‍ത്ത

വർദ്ധിച്ചുവരുന്ന ആരോഗ്യ ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ആരോഗ്യ മാതൃക മിഡിൽ ഈസ്റ്റിൽ നടപ്പാക്കാൻ കൊളംബിയ ആസ്ഥാനമായ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ കെരൽറ്റിയുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്. പ്രാഥമിക ശുശ്രൂഷ, ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, സംയോജിത മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ഏകീകരിക്കുന്ന മൂല്യാധിഷ്ഠിത ആരോഗ്യ മാതൃകയാണ് സംരംഭം നടപ്പാക്കുക. ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പങ്കാളിത്തത്തിന് 'അൽ കൽമ' എന്നാണ് പേര്.

ഉയർന്ന ആരോഗ്യ സംരക്ഷണം താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കുന്ന അൽ കൽമ സൗദി അറബ്യയിലാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. പ്രാഥമിക ആരോഗ്യ മാതൃകയിൽ സൗദി ശ്രദ്ധചെലുത്തുന്ന പശ്ചാത്തലം അൽ കൽമയ്ക്ക് ഏറെ ഗുണകരമാകും. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾക്കൊപ്പം നോർത്ത് ആഫ്രിക്കയിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കും. പത്തുവർഷത്തിനകം 30 ദശലക്ഷം രോഗികളിലേക്കെത്താനാണ് അൽ കൽമ ലക്ഷ്യമിടുന്നത്.

കൊളംബിയയിലെ കാർട്ടജീന ഡി ഇൻഡ്യസ്സിൽ നടന്ന ചടങ്ങിൽ സംയുക്ത സംരഭ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. കൊളംബിയയിലെ യുഎഇ സ്ഥാനപതി മുഹമ്മദ് അബ്ദുല്ല ബിൻ ഖാതർ അൽ ഷംസി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ, കെരൽറ്റി പ്രസിഡന്റ് ജോസ്ബ ഗ്രജാലെസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

യുഎസും കൊളംബിയയും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ അഞ്ച് ദശാബ്ദത്തോളമായി പ്രവർത്തിക്കുന്ന കെരൽറ്റിയുടെ ആരോഗ്യ പരിരക്ഷ മാതൃക ആരോഗ്യ അപകടസാധ്യതകൾ തടയൽ, കണ്ടെത്തൽ, കൈകാര്യം ചെയ്യൽ, രോഗങ്ങളുടെ നിയന്ത്രണം, പരിചരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്‌സിന് ആശുപത്രികളും മെഡിക്കൽ സെൻ്ററുകളും അടങ്ങുന്ന വിപുലമായ ശൃംഖലയുണ്ട്.

രോഗ പ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനമാണ് അൽ കൽമ മുന്നോട്ടുവയ്ക്കുന്നതെന്നും ഇത് ആരോഗ്യം മെച്ചപ്പെടുത്തി ആശുപത്രിവാസം ഒഴിവാക്കാൻ ആൾക്കാർക്ക് സഹായകരമാകുമെന്നും ഡോ. ഷംഷീർ പറഞ്ഞു. കൊളംബിയയും യുഎഇയും തമ്മിലുള്ള സജീവ സഹകരണത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ആദ്യ സംയുക്ത ആരോഗ്യ സംരംഭം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴില്‍ വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ കെണികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്  (4 hours ago)

പേരാമ്പ്ര സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്  (5 hours ago)

അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

രണ്ട് ദിവസം മുമ്പ് കാണാതായ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നാലുമാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു  (5 hours ago)

എസ്എഫ്‌ഐഒ അന്വേഷണത്തില്‍ അപ്പീല്‍ നല്‍കി വീണ വിജയന്‍  (6 hours ago)

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി  (6 hours ago)

മകന് ഇ.ഡിയുടെ നോട്ടിസ് കിട്ടിയിട്ടില്ല; ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവരില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി  (6 hours ago)

ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍  (7 hours ago)

സമനിലതെറ്റിയ നിലയിൽ 20 ബന്ദികൾ..!ആരെയും തിരിച്ചറിയുന്നില്ല..? ഹമാസിന്റെ ചെയ്ത്..!ഞെട്ടി ലോകം കട്ടകലിപ്പിൽ നെതന്യാഹു..!  (8 hours ago)

കൊല്ലത്ത് കിണറ്റില്‍ വീണ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍  (9 hours ago)

Malayali Vartha Recommends