Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

വിമാന യാത്രയ്‌ക്കിടെ കടുത്ത തലകറക്കവും, ഛർദ്ദിയും: 56 കാരിയ്ക്ക് രക്ഷകനായി സഹയാത്രികനായ ഡോക്ടർ; വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്സിജന്‍ സാച്ചുറേഷന്‍കുറവാണെന്ന് കണ്ടെത്തി ചികിത്സ... രക്ഷാപ്രവര്‍ത്തനത്തിന് സമ്മാനം

05 JULY 2024 04:31 PM IST
മലയാളി വാര്‍ത്ത

ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരെയടക്കം ആശങ്കയിലാഴ്ത്തിയ ഒരു സംഭവമുണ്ടായി. യാത്രയ്‌ക്കിടെ കടുത്ത തലകറക്കവും, ഛർദ്ദിയുമായി ശാരീരിക അസ്വാസ്ഥ്യം നേരിട്ട 56 കാരിയാണ് യാത്രക്കാരെ സങ്കടത്തിലാഴ്ത്തിയത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ രക്ഷകനായി ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ രംഗത്തെത്തി. അവശയായ രോഗിയെ രക്ഷിക്കാനായി സഹയാത്രികനായ ഡോ. ജിജി വി. കുരുട്ടുകുളം തന്റെ ഐഡന്റിറ്റി കാർഡ് വിമാന അധികൃതരെ കാണിച്ച് രോഗിയെ പരിശോധിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാന്‍ ഡോ. ജിജിയെ സഹായിച്ചത് ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ചായിരുന്നു. വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്സിജന്‍ സാച്ചുറേഷന്‍ കുറവാണെന്നും രക്തസമ്മര്‍ദം കൂടിയിരിക്കുന്നതായും ഡോക്ടര്‍ മനസിലാക്കി. വിമാനത്തില്‍ ലഭ്യമായിരുന്ന മെഡിക്കല്‍ കിറ്റില്‍ നിന്നും ഡോ. ജിജി ആവശ്യമായ മരുന്നുകള്‍ നല്കിയതോടെ യാത്രക്കാരി പൂർവ്വ സ്ഥിതിയിലേയ്‌ക്കെത്തി. അടുത്തുള്ള വിമാനത്താവളത്തിൽ വിമാനം ഇറക്കാമെന്ന തീരുമാനം ഡോക്ടറുടെ ഉറപ്പില്‍ ക്യാപ്റ്റന്‍ വേണ്ടെന്ന് വച്ചു. മുന്‍കൂട്ടി നിശ്ചയിച്ചതിലും 15 മിനിറ്റ് മുമ്പായി വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ പറന്നിറങ്ങി.

ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ രോഗിയെ കാത്ത് നിന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോ. ജിജി വി. കുരുട്ടുകുളത്തിന്റെ സമയോചിത ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും, ക്യാപ്റ്റനും നന്ദി അറിയിച്ചു. ഫ്ലൈറ്റിന്റെ ക്യാപ്റ്റൻ ഡോ. ജിജിക്ക് പ്രത്യേക സമ്മാനവും നൽകി.

 

 

ഒൻപത് വർഷത്തിലധികമായി രാജഗിരി ആശുപത്രിയിൽ ന്യൂറോളജി വിഭാഗം മേധാവിയാണ് ഡോ. ജിജി വി. കുരുട്ടുകുളം. വിമാനത്തിൽ ഐഡന്റിറ്റി കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമേ കുത്തിവയ്പ്പ് അടക്കമുളള ചികിത്സകൾ നൽകാൻ അനുവദിക്കൂ എന്നതിനാൽ യാത്ര ചെയ്യുമ്പോൾ ഡോക്ടർമാർ എപ്പോഴും അവരുടെ ഐഡി കൈവശം വെക്കണമെന്ന് ഡോ. ജിജി പറഞ്ഞു. സ്മാർട്ട് വാച്ച് പോലുള്ള ഗാഡ്ജെറ്റുകളും ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (12 minutes ago)

തൃശ്ശൂര്‍ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളില്‍ പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ച് അപകടം.. .  (27 minutes ago)

മനസ്സില്‍ സന്തോഷവും സാമ്പത്തികമായി നേട്ടങ്ങളും കൈവരിക്കാന്‍  (35 minutes ago)

പ്രധാനമന്ത്രി കേരളത്തിലെത്തുന്ന സമയം ആഴിമലയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍  (41 minutes ago)

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് ...  (54 minutes ago)

ജയിംസ് കെ.ജോസഫ് അന്തരിച്ചു  (1 hour ago)

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (1 hour ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (1 hour ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (2 hours ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (9 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (9 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (9 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (10 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (11 hours ago)

Malayali Vartha Recommends