Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രവാസികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമം ; കുവൈത്തിൽ പുതിയ റെസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരും

06 OCTOBER 2024 06:11 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കുവൈത്തിൽ പുതിയ റെസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരും. നേരത്തെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയിൽ കുവൈത്ത് ഇളവ് പ്രഖ്യാപിച്ചെങ്കിലും 800 ദിനാർ (ഏകദേശം 2,19,084) എങ്കിലും ശമ്പളം വേണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തിയിരുന്നില്ല. വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയുള്ളതാണ് പുതിയ റെസിഡൻസി നിയമം എന്നാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് പുതിയ റെസിഡന്‍സി നിയമം തയ്യാറായതായും അത് നിലവില്‍ ലീഗല്‍ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു.

സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ അനധികൃത താമസക്കാര്‍ക്കെതിരേ വിപുലമായ സുരക്ഷാ കാമ്പയിന്‍ നടക്കുന്ന ഖൈത്താനില്‍ നടത്തിയ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ അദ്ദേഹം ഇക്കാര്യം സ്ഥരീകരിച്ചിരുന്നു. നിയമവുമായി ബന്ധപ്പെട്ടവർ, സ്പോൺസർമാർ ഉൾപ്പെടെയുള്ളവർ നടത്തുന്ന ലംഘനങ്ങൾ സംബന്ധിച്ച നിയമപരവും സാമ്പത്തികവും നടപടിക്രമപരവുമായ ഭേദഗതികൾ പുതിയ നിയമത്തിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മാറ്റങ്ങളോടെയുള്ള പുതിയ നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ റെസിഡൻസി നിയമത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉൾപ്പെടുത്തിയതെന്ന് നോക്കാം....
 
പുതിയ വിസ നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും പുതിയ വിസ നയത്തിന്റെ ഭാഗമായി പ്രവാസികള്‍ക്കുള്ള വിസിറ്റ് വിസകള്‍ക്ക് വീണ്ടും അനുമതി നല്‍കും. എന്നാല്‍ പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വിസിറ്റ് വിസയുടെ കാര്യത്തില്‍ നടപ്പിലാക്കും. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ശെയ്ഖ് ഫഹദ് അല്‍ യൂസഫ് കൂട്ടിച്ചേര്‍ത്തു.  സന്ദർശന നിബന്ധനകൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന നിയമനടപടികൾ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിട്ടുണ്ടെന്നും സ്പോൺസർമാരോടൊപ്പം അവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യമുള്ള വ്യക്തികളെയും നിയമലംഘകരെയും നിയമലംഘകരെയും പിടികൂടുന്നതിനായി രാജ്യത്തിൻ്റെ എല്ലാ മേഖലകളിലും സുരക്ഷാ കാമ്പെയ്നുകൾ തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. റസിഡൻസി നിയമം ലംഘിക്കുന്നവരെ നിയന്ത്രിക്കുകയും രാജ്യത്ത് അവരുടെ സാന്നിധ്യം കുറയ്ക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, റെസിഡന്‍സി നിയമത്തിന്റെ ലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമലംഘകരെ ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പെയ്നുകള്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സജീവമായി നടക്കുകയാണ്. ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ മേല്‍നോട്ടത്തില്‍ ഖൈത്താനില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകള്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി.

പ്രത്യേക സുരക്ഷാ സേനയുടെ പിന്തുണയോടെയും വനിതാ പോലീസിന്റെ പങ്കാളിത്തത്തോടെയും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പൊതു സുരക്ഷാ വിഭാഗം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തിയത്. ഖൈത്താനില്‍ നടത്തിയ പരിശോധനകളില്‍ 2,831 ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ നോട്ടീസ് നല്‍കി. ഒളിവിലുള്ളവരും അറസ്റ്റ് വാറണ്ടുള്ളവരുമടക്കം 34 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിയമലംഘനങ്ങള്‍ നടത്തിയ 22 വാഹനങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ, താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുകയായിരുന്ന 17 പേരെയും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (5 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (14 minutes ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (16 minutes ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (21 minutes ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (24 minutes ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (28 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (3 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (4 hours ago)

Malayali Vartha Recommends