ഈയാഴ്ചയിലെ തീയതികള്‍ക്കുള്ള പ്രത്യേകത അറിയാമോ?

2015 മേയ്മാസം 10-ാം തീയതി മുതല്‍ 19-ാം തീയതി വരെയുള്ള ദിവസങ്ങള്‍ക്ക് കൗതുകകരമായ ഒരു സവിശേഷതയുണ്ട്. പാലിന്‍ഡ്രോമുകളാണ് ആ തീയതികളെല്ലാം. ഒരു വാക്കിന്റെ തുടക്കത്തില്‍ നിന്നു വായിച്ചാലും, അവസാന അക്ഷരത്തില്‍ നിന്നു തുടക്കത്തിലേയ്ക്ക് വായിച്ചാലും ഒരുപോലെ ഉച്ചരിക്കാന്‍ കഴിയുന്ന വാക്കുകളെയാണ് പാലിന്‍ഡ്രോമുകള്‍ എന്നുപറയുന്നത്. മാഡം, മലയാളം എന്നീ വാക്കുകള്‍ ഇംഗ്ലീഷിലെഴുതിയാല്‍ തിരിച്ചും മറിച്ചും വായിക്കുമ്പോഴും അതിന്റെ ഉച്ചാരണം വ്യത്യാസപ്പെടുകയില്ലല്ലോ. ഇത്തരത്തിലുള്ള വാക്കുകളേയാണ് പാലിന്‍ഡ്രോമുകള്‍ എന്നുപറയുന്നത്.
മേയ്മാസം 10-ാം തീയതി മുതല്‍ 19-ാം തീയതിവരെയുള്ള ദിവസങ്ങളെ പാലിന്‍ഡ്രോമുകളാകത്തക്ക വിധത്തില്‍ എഴുതാവുന്നതാണ്. നമ്മുടെ രാജ്യത്ത് തീയതികള്‍ എഴുതുന്ന രീതിയില്‍ എഴുതിയാല്‍ മുകളില്‍ പറഞ്ഞ തീയതികള്‍ക്ക് പ്രതേ്യകതകളൊന്നും കാണാന്‍ കഴിയില്ല. അമേരിക്കന്‍ രീതിയില്‍ എഴുതിയാലാണ് ഈ തീയതികള്‍ പാലിന്‍ഡ്രോമുകളാകുന്നത്.
നമ്മള്‍ സാധാരണയായി ദിവസം - മാസം - വര്‍ഷം എന്ന ക്രമത്തിലാണല്ലോ എഴുതാറുള്ളത്. ഉദാഹരണത്തിന് 2015 മേയ് മാസം 10-ാം തീയതി സൂചിപ്പിക്കുന്നതിന് 10-5-2015 എന്ന് എഴുതുന്നതാണ് ഇവിടുത്തെ രീതി. എന്നാല്‍ അമേരിക്കയില്‍ മാസം - ദിവസം - വര്‍ഷം എന്ന ക്രമത്തിലാണ് അവര്‍ എഴുതാറുള്ളത്.
അമേരിക്കന്‍ രീതിയില്‍ എഴുതിയാല്‍ ഈയാഴ്ചയിലെ തീയതികളെ പാലിന്‍ഡ്രോമുകളാകത്തക്ക വിധത്തില്‍ എഴുതാന്‍ കഴിയും. 5-ാം മാസത്തിലെ 10-ാം തീയതി - വര്‍ഷം 2015 എന്നതിനെ 5-10-15 എന്നെഴുതാം. അത് പിന്നില്‍ നിന്നു വായിച്ചാലും 5/10/15 എന്ന രീതിയില്‍ കണക്കാക്കാന്‍ സാധിക്കുമല്ലോ. അതാണ് ഈ തീയതികളിലെ കൗതുകം. 5/11/15, 5/12/15, 5/13/15, 5/14/15, 5/15/15, 5/16/15, 5/17/15, 5/18/15, 5/19/15 എന്നീ തീയതികളെ ഇപ്രകാരം എഴുതാവുന്നതാണ്.
നമ്മുടെ നാട്ടിലെ രീതിയനുസരിച്ച് തീയതി എഴുതുന്നവര്‍ക്ക് അവസാനമായി ഒരു പാലിന്‍ഡ്രോം തീയതി ലഭിച്ചത് 2012 - ല്‍ ആയിരുന്നു. 21/12/2012 എന്ന തീയതിയായിരുന്നു അത്.
ഇതാണോ ഇത്ര മഹാകാര്യമെന്നാണോ? ഇത്തിരി നേരം പോയി കിട്ടിയില്ലേ? അത്രയേ ഉദ്ദേശിച്ചുള്ളു!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha