കൂടൊരുക്കിയത് പ്രാവിനായി, കൂട്ടിലെത്തിയത് വെള്ളാരം കണ്ണുമായി വെള്ളിമൂങ്ങ!

ചിറ്റൂര്‍ ഗവണ്മെന്റ് യുപി സ്‌കൂളില്‍ അതിഥിയായി എത്തിയ മൂങ്ങക്കുഞ്ഞ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൗതുക കാഴ്ചയായി.
സ്‌കൂള്‍ മതിലിലും കെട്ടിടത്തിന്റെ വിടവുകളിലുമായി തമ്പടിച്ചിരുന്ന പ്രാവുകള്‍ക്കായി സ്ഥാപിച്ച കൂട്ടിലേക്കാണ് ക്ഷണിക്കപ്പെടാതെ ഈ അതിഥിയെത്തി താമസം തുടങ്ങിയത്.
രണ്ടുദിവസം മുമ്പ് പ്രധാനാധ്യാപകന്‍ കെ.രാജാമണിയും പിടിഎ പ്രസിഡന്റുമായ അബ്ദുള്‍ ഖനിയും ചേര്‍ന്നാണ് കൂടൊരുക്കിയത്. ഇന്നലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളാണ് കൂട്ടില്‍ മൂങ്ങക്കുഞ്ഞിനെ കണ്ടെത്തിയത്.
വലിപ്പം കൂടുന്നതോടെ മൂങ്ങയുടെ ചിറകുകള്‍ക്ക് വെള്ളിനിറമാകുമെന്നാണ് പക്ഷിനിരീക്ഷകരുടെ വിലയിരുത്തല്‍. മൂങ്ങ ഉള്ളതിനാല്‍ പ്രാവുകള്‍ കൂട്ടില്‍ കയറാതായതോടെ മൂങ്ങയെ മറ്റൊരു കൂടൊരുക്കി സംരക്ഷിക്കാനാണ് പ്രധാനാധ്യാപകന്റെയും മറ്റും തീരുമാനം.
https://www.facebook.com/Malayalivartha


























