Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചോദ്യപേപ്പര്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ ഒന്നു വിറച്ചെങ്കിലും തുല്യതാ പരീക്ഷ പൂര്‍ത്തിയാക്കി തൊണ്ണൂറ്റാറുകാരി കാര്‍ത്ത്യായനിയമ്മ!

06 AUGUST 2018 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സംസ്ഥാനത്ത് സാക്ഷരതാ  തുല്യതാ  പരീക്ഷയെഴുതിയത് നാല്‍പ്പതിനായിരത്തോളം പേരാണ്. എന്നാല്‍ പരീക്ഷ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരടക്കം മുഴുവന്‍ പേരുടേയും കണ്ണുകള്‍ ഏറ്റവും പ്രായമുണ്ടായിരുന്ന കാര്‍ത്ത്യായനിയമ്മയിലേക്കായിരുന്നു. തൊണ്ണൂറ്റിയാറുകാരിയാണ് കാര്‍ത്യായനിയമ്മ.

ചോദ്യക്കടലാസ്, വിറയ്ക്കുന്ന ആ കൈകളിലേയ്ക്ക് മേടിച്ചപ്പോള്‍ കൈയുടെ വിറ ഒന്നുകൂടി വര്‍ധിച്ചു. പിന്നാലെ നന്നായി വിയര്‍ക്കുകയും ചെയ്തു. ജീവിതത്തില്‍ ആദ്യമായി എഴുതുന്ന പരീക്ഷയല്ലേ... എന്നാല്‍ മിനിറ്റുകള്‍ക്കകം കാര്‍ത്ത്യായനിയമ്മ മനോധൈര്യം വീണ്ടെടുത്തു.

സമയം കളയാതെ അടുത്ത ബഞ്ചിലുള്ളവരെല്ലാം ചോദ്യങ്ങള്‍ ഉറക്കെ വായിച്ചുതുടങ്ങി. പിന്നെ, താമസിച്ചില്ല. ചോദ്യ പേപ്പര്‍ മേശപ്പുറത്ത് നിവര്‍ത്തിവച്ചു. പേരും വിലാസവും എഴുതാനുള്ള ഒന്നാംപുറം വേഗം പൂരിപ്പിച്ചു. വിട്ടുപോയ അക്ഷരങ്ങള്‍ പൂരിപ്പിക്കാനുള്ള ആദ്യ ചോദ്യത്തിന് ഉത്തരമെഴുതിക്കഴിഞ്ഞപ്പോള്‍ കാര്‍ത്ത്യായനിയമ്മയ്ക്ക് ആത്മവിശ്വാസം ഇരട്ടിച്ചു.

ചേപ്പാട് കണിച്ചനല്ലൂര്‍ ഗവ.എല്‍.പി.എസില്‍ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയാണ് കാര്‍ത്യായനിയമ്മ എഴുതിയത്. എഴുപത്തൊമ്പത് വയസുള്ള രാമചന്ദ്രനാണ് അടുത്ത സീറ്റില്‍. ഇടയ്ക്ക് രാമചന്ദ്രന്‍ കാര്‍ത്ത്യായനിയമ്മയുടെ ഉത്തരക്കടലാസില്‍ നോക്കി. അതൊന്നും ശ്രദ്ധിക്കാന്‍ പക്ഷേ കാര്‍ത്ത്യായനിയമ്മയ്ക്ക് സമയമുണ്ടായിരുന്നില്ല.

വേറെയും ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ അമ്മയ്ക്ക്. കാര്‍ത്ത്യായനിയമ്മ സ്‌കൂളില്‍ പോയിട്ടേയില്ല. ഇളയമകള്‍ അമ്മിണിയമ്മ രണ്ടുവര്‍ഷം മുന്‍പ് പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചു. അന്നുതുടങ്ങിയതാണ് പഠിക്കാനുള്ള മോഹം. അമ്പലങ്ങളില്‍ തൂപ്പുജോലി ചെയ്താണ് മക്കളെ വളര്‍ത്തിയത്.

കണ്ണിന്റെ ശസ്ത്രക്രിയ നടത്തിയതല്ലാതെ ഈ പ്രായത്തിനിടെ ആശുപത്രിയില്‍ കയറിയിട്ടേയില്ല. സസ്യാഹാരമാണ് ശീലം. ചിലപ്പോള്‍ ദിവസങ്ങളോളം ഒന്നും കഴിക്കില്ല. ചോറുണ്ണുന്നത് അപൂര്‍വം. എന്നും പുലര്‍ച്ചെ നാലിനുണരും. ചെറുപ്പക്കാരേക്കള്‍ വേഗത്തില്‍ നടക്കും.

പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ വിശേഷം ചോദിച്ചെത്തിയവരോട് കാര്‍ത്ത്യായനിയമ്മ തന്റെ പരിഭവം പങ്കുവച്ചു. ഒത്തിരി പഠിച്ചു. അത്രയൊന്നും ചോദിച്ചില്ല. ഇതേ പരീക്ഷയുടെ വായനവിഭാഗത്തില്‍ കാര്‍ത്യായനിയമ്മ മുപ്പതില്‍ മുപ്പത് മാര്‍ക്കും നേടി. 100 മാര്‍ക്കില്‍ ബാക്കി 70 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends