Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വമ്പന്‍ ലോകത്തിലെ കുഞ്ഞന്‍ രാജ്യങ്ങള്‍

17 AUGUST 2018 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഔദ്യോഗിക കണക്കനുസരിച്ച് ലോകത്ത് 195 രാജ്യങ്ങളാണ് നിലവിലുള്ളത്. വലുപ്പത്തില്‍ ഏഴാം സ്ഥാനവും ജനസംഖ്യയില്‍ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെയത്രയും മാത്രം വലിപ്പമുള്ള നിരവധി രാജ്യങ്ങളുണ്ടന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുണ്ടാകുമല്ലേ? ആ കുഞ്ഞന്‍ രാജ്യങ്ങള്‍ ഏതൊക്കെയാണെന്നും അവ ലോകത്തിന്റെ ഏതു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നതെന്നും അറിയേണ്ടേ?

ഇരുപത്തിരണ്ടായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന പലാവു എന്ന ഈ രാജ്യം ലോകത്തിലേറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ്. പസിഫിക് സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് പലാവു സ്ഥിതി ചെയ്യുന്നത്. 340 ദ്വീപുകളുടെ ഒരു കൂട്ടമാണ് ഈ ചെറുരാജ്യം. മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഫിലിപ്പൈന്‍സില്‍ നിന്നും കുടിയേറിയവരാണ് ഇവിടുത്തെ താമസക്കാര്‍. വംശനാശ ഭീഷണി നേരിടുന്ന 130 സ്രാവുകള്‍ അധിവസിക്കുന്നുണ്ടിവിടെ. ഈ സമുദ്രത്തിലെ ഒരു പ്രധാന തടാകമാണ് ജെല്ലിഫിഷ് തടാകം. നിരവധി സുവര്‍ണ ജെല്ലിഫിഷുകളെയും ഇവിടെ കാണാവുന്നതാണ്.

രണ്ടായിരത്തില്‍ താഴെ ജനങ്ങള്‍ മാത്രം അധിവസിക്കുന്ന നിയുവെ എന്ന രാജ്യം ന്യൂസിലന്‍ഡിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരം അധികം പ്രോത്സാഹിപ്പിക്കാത്ത ഈ രാജ്യത്തെ ന്യൂസിലന്‍ഡിന്റെ അസോസിയേറ്റഡ് രാജ്യമായാണ് കണക്കാക്കുന്നത്. വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനമുള്ള രാജ്യങ്ങളിലൊന്നാണ് നിയുവെ.

വെസ്റ്റ് ഇന്‍ഡീസ് ദ്വീപ സമൂഹത്തില്‍ ഉള്‍പ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് ഫെഡറേഷന്‍ ഓഫ് സെയ്ന്റ് ക്രിസ്റ്റഫര്‍ ആന്‍ഡ് നെവിസ് എന്ന് ഔദോഗികമായി അറിയപ്പെടുന്ന രാജ്യം. സെയ്ന്റ് കിറ്റ്‌സ്, നെവിസ് എന്ന ഇരുദ്വീപുകള്‍ ചേര്‍ന്നാണ് ഈ രാഷ്ട്രം രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ഈ രണ്ടു ദ്വീപുകളിലും കൂടി അമ്പത്തയ്യായിരം ജനങ്ങള്‍ അധിവസിക്കുന്നുണ്ട്. 261 ചതുരശ്രകിലോമീറ്ററാണ് രാജ്യത്തിന്റെ വിസ്തൃതി.

പതിനൊന്നായിരത്തോളം ജനങ്ങള്‍ മാത്രം താമസിക്കുന്ന ചെറുദ്വീപുകളുടെ കൂട്ടമായ രാജ്യമാണ് ടുവാലു. പസിഫിക് മഹാസമുദ്രത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. ഈ രാജ്യത്തിലെ അമ്പതു ശതമാനത്തോളം ജനങ്ങളും താമസിക്കുന്നത് ഫുണാഫുറ്റി എന്ന തലസ്ഥാന നഗരിയിലാണ്. .tv എന്ന ഡൊമെയ്ന്‍ നെയിം ആണ് ഈ രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സ്. രാജ്യത്തിന്റെ ബഡ്ജറ്റിലേക്കു ദശലക്ഷങ്ങളാണ് ഈ ഡൊമെയ്ന്‍ നെയിം സംഭാവന ചെയ്യുന്നത്. 26 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ കുഞ്ഞന്‍ രാജ്യത്തിന്റെ വലുപ്പം.

ചെറുരാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമുള്ള രാജ്യമാണ് നൗറു. പസിഫിക്കിന്റെ മധ്യഭാഗത്തായാണ് നൗറു സ്ഥിതി ചെയ്യുന്നത്. ഔദ്യോഗികമായി ഒരു തലസ്ഥാനമോ പൊതുഗതാഗത സൗകര്യങ്ങളോ ഈ നാട്ടിനില്ല. ആകെ 25 കിലോമീറ്റര്‍ മാത്രമാണ് ഈ രാജ്യത്ത് റോഡുകളുള്ളത്. സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തില്‍ കാണുവാന്‍ കഴിയുകയുള്ളു. പതിമൂവായിരം ജനങ്ങള്‍ താമസിക്കുന്ന ഈ ചെറുരാജ്യത്തിന്റെ വിസ്തീര്‍ണ്ണം 21 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.

ദി പ്രിന്‍സിപ്പാലിറ്റി ഓഫ് സെബോര്‍ഗ എന്നത് 320 ജനങ്ങള്‍ മാത്രം താമസിക്കുന്ന, കുഞ്ഞന്‍ രാജ്യമാണിത്. 14 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് രാജ്യത്തിന്റെ വലുപ്പം. ഇംപീരിയ എന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഈ കുഞ്ഞുരാജ്യത്തിന്റെ സ്ഥാനം. മാര്‍സെല്ലോ എന്ന രാജാവാണ് രാഷ്ട്രത്തിന്റെ ഭരണാധികാരി. ചെറു രാജ്യമെന്നു കരുതി നിസാരവല്‍ക്കരിക്കണ്ടേ. മൂന്നുപേരടങ്ങുന്ന ഒരു സേന- പ്രതിരോധ മന്ത്രിയും രണ്ട് അതിര്‍ത്തി കാവല്‍ക്കാരും സ്വന്തമായുള്ള രാജ്യം കൂടിയാണിത്.

ദി റിപ്പബ്ലിക്ക് ഓഫ് മോളോസിയ യു എസ് എ യുടെ അധീനതയിലുള്ള ഒരു രാജ്യമാണ്. വെറും 34 പേര്‍ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. 1962 ല്‍ കെവിന്‍ ബോ എന്ന വ്യക്തിയാണ് ഈ രാജ്യം സ്ഥാപിച്ചത്. ദി റിപ്പബ്ലിക്ക് ഓഫ് മോളോസിയയെ സംബന്ധിച്ച ഏറ്റവും കൗതുകകരമായ വസ്തുത,ഈ കുഞ്ഞന്‍ രാജ്യത്തിന് സ്വന്തമായി ദേശീയ ഗാനവും ദേശീയ ചിഹ്നവും എല്ലാമുണ്ടെന്നത് തന്നെയാണ്.

110 ഏക്കര്‍ വിസ്തൃതിയുള്ള വത്തിക്കാന്‍ സിറ്റി രാജ്യത്തിന്റെ ജനസംഖ്യ വെറും 1000 മാത്രമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും ഏറ്റവും ചെറിയ രാജ്യമെന്നറിയപ്പെടുന്നത് വത്തിക്കാന്‍ സിറ്റിയാണ്. 300 മീറ്റര്‍ മാത്രം നീളമുള്ള ഏറ്റവും ചെറിയ റെയില്‍വേ ശൃംഖല ഈ രാജ്യത്തിന് സ്വന്തമായുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (26 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (33 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (47 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (50 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends