ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി സ്‌കൂള്‍ തൂത്തുവാരി!

പ്രളയത്തില്‍ മുങ്ങി മാലിന്യമടിഞ്ഞു കയറിയ സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി. ആനാപ്പുഴ പാലിയംതുരുത്ത് ഗവ. എല്‍പി സ്‌കൂളിലേക്കാണ് മന്ത്രി സി. രവീന്ദ്രനാഥ് എത്തിയത്.
വി.ആര്‍. സുനില്‍ കുമാര്‍ എംഎല്‍എയും നഗരസഭ അധ്യക്ഷന്‍ കെ.ആര്‍. ജൈത്രനും സ്‌കൂള്‍ അധികൃതരും കാത്തു നില്‍പ്പുണ്ടായിരുന്നു.
എത്തിയ ഉടന്‍ മന്ത്രി ചൂലെടുത്ത് സ്‌കൂള്‍ പരിസരം തൂത്തുവാരുകയായിരുന്നു. നഗരസഭ അധ്യക്ഷന്‍ വെള്ളം ഒഴിച്ചുനല്‍കിയപ്പോള്‍ സ്‌കൂള്‍ അങ്കണം മന്ത്രി കഴുകി വൃത്തിയാക്കുകയും ചെയ്തു. അര മണിക്കൂറിലേറെ സമയം ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്.
കനോലി കനാലിന്റെ തീരത്താണ് സ്‌കൂള്‍. വെള്ളം കയറിയതിനെ തുടര്‍ന്നു സ്‌കൂളിനു കനത്ത നാശം സംഭവിച്ചിട്ടുണ്ട്. പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നു മന്ത്രി ഉറപ്പു നല്‍കി.
പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രസ്ഥാനമായ ഫെഡറേഷന്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (എഫ്എസ്ഇടിഒ) താലൂക്ക് കമ്മിറ്റി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, മറ്റു ജനപ്രതിനിധികള്‍, അധ്യാപകരും നാട്ടുകാരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.
https://www.facebook.com/Malayalivartha


























