ജനിച്ചത് ഒരുമിച്ച്...ഒരേ ജോലിയില്‍ പ്രവേശിച്ചത് ഒരുമിച്ച്; വിരമിക്കുന്നതും ഒരുമിച്ച്!

മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ യു. കെ. രാജനും, യു, കെ. രാജുവും കൊച്ചി സിറ്റി പൊലീസില്‍ എസ് ഐ മാരാണ്. എസ് ഐ-മാരായ ഈ ഇരട്ടസഹോദരങ്ങള്‍ തൃപ്പൂണിത്തുറ എആര്‍ക്യാംപില്‍ നിന്നും ഈമാസം 31- ന് പടിയിറങ്ങും.
ജനനം പോലെ തന്ന ജീവിതത്തിലും രാജുവിനും രാജനും സഭവിച്ചതെല്ലാം ഒരുപോലെയാണ്. ഒരുമിച്ച് പഠിച്ചു വളര്‍ന്ന ഇരുവരും ജോലിയില്‍ പ്രവേശിച്ചതും ഒരേ ദിവസം 1985 ഏപ്രില്‍ ഒന്നിന് .
34-വര്‍ഷത്തെ പൊലീസ് സേവനത്തിന് ശേഷം ഇപ്പോള്‍ സര്‍വീസില്‍ നിന്നിറങ്ങുന്നതും ഒരേദിവസം. ഔദ്യോഗിക ജീവത്തില്‍ ഇരുവര്‍ക്കും പറയാനുള്ളതും നല്ല അനുഭവങ്ങള്‍ മാത്രം. 34-വര്‍ഷത്തെ പൊലീസ് സേവനത്തിനിടെ ഉണ്ടായ രസകരമായ അനുഭവവും ഇവര്‍ പങ്കുവച്ചു. ഒപ്പം ജോലി ചെയ്തവര്‍ക്കും ഇവരെ കുറിച്ച് എതിരഭിപ്രായമില്ല
34 വര്‍ഷത്തെ സേവനത്തിനിടയില്‍ ഒരിക്കല്‍ പോലും ശിക്ഷ നടപടികള്‍ നേരിടാതെയാണ് രാജനും രാജുവും സേനയുടെ പടി ഇറങ്ങുന്നത്. രാജന്‍ 2007-ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയപ്പോള്‍ 2009-ല്‍ രാജുവും മെഡല്‍ നേടിയിട്ടുണ്ട്. ഇരുവരും 15-ഉം 13-ഉം വീതം ഗുഡ് സര്‍വീസ് എന്‍ട്രിയും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























