കഴിഞ്ഞ എട്ട് വര്‍ഷത്തെ പങ്കാളിയായ ആണ്‍ സിംഹത്തെ പെണ്‍ സിംഹം കൊലപ്പെടുത്തി

യുഎസിലെ ഇന്ത്യാനാപോളിസ് മൃഗശാലയില്‍ കൂട്ടില്‍ ഒപ്പമുണ്ടായിരുന്ന ആണ്‍സിംഹത്തെ പെണ്‍സിംഹം കൊലപ്പെടുത്തി. കഴിഞ്ഞ എട്ട് വര്‍ഷം ഒരുമിച്ച് ഒരു കൂട്ടില്‍ തന്നെയായിരുന്നു ഇരു സിംഹങ്ങളും കഴിഞ്ഞിരുന്നത്. 2015-ല്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ടായി.
ഇപ്പോള്‍ ഇങ്ങനെയൊരു ആക്രമണത്തിനുള്ള കാരണം മൃഗശാല അധികൃതര്‍ക്ക് മനസിലായിട്ടില്ല. ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടത്തലില്‍ കഴുത്തിന് ഗുരുതരമായി പരുക്കേറ്റാണ് ആണ്‍ സിംഹം കൊല്ലപ്പെട്ടത്.
തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. കൂട്ടില്‍ നിന്ന് അസാധാരണമായ ഗര്‍ജനം കേട്ട് എത്തിയ ജീവനക്കാരാണ് 12 വയസുകാരിയായ സൂരി എന്ന പെണ്‍സിംഹം, 10-വയസുകാരനായ ന്യാക്ക് എന്ന ആണ്‍സിംഹവും തമ്മില്‍ ഏറ്റുമുട്ടുന്നത് കണ്ടത്.
ഇവരുടെ മൂന്ന് വയസുള്ള മകള്‍ ഈ സമയം കൂടിന് വെളിയിലെ മറ്റൊരു കൂട്ടിലായിരുന്നു. ഇരു സിംഹങ്ങളേയും വേര്‍പെടുത്താന്‍ ജീവനക്കാര്‍ ഒരുപാട് ശ്രമിച്ചു. എന്നാല്‍ ന്യാക്കിന്റെ കഴുത്തില്‍ കടിച്ച് പിടിച്ച് സൂരി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്ന സിംഹങ്ങള്‍ക്ക് 2015-ലാണ് മൂന്ന് കുട്ടികളുണ്ടായത്. ഇതിന് മുന്‍പ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത് മൃഗശാല ജീവനക്കാര്‍ കണ്ടിട്ടില്ല എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. മരണം മൃഗശാലയിലെ ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.
വളരെ വിരളമായി മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. എന്നാല്‍ ഇപ്രകാരം സംഭവിക്കാവുന്നതാണ്. എന്നാല്‍ പ്രകോപനത്തിന് നയിച്ച കാരണം വ്യക്തമായിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























