മാനസികവിഭ്രാന്തിയുള്ള ഒരു ഇത്യോപ്യക്കാരന്‍ രോഗി വിഴുങ്ങിയത് 122 ഇരുമ്പാണികള്‍!

മാനസികവിഭ്രാന്തിയുമായി ഇത്യോപ്യക്കാരന്‍ വിഴുങ്ങിയ 122 ഇരുമ്പാണികളും മൊട്ടുസൂചികളും ചില്ലുകഷണങ്ങളും സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവില്‍ പുറത്തെടുത്തു.
33 വയസ്സുള്ള യുവാവിന് ശസ്ത്രക്രിയ നടത്തിയത് അഡിസ് അബാബയിലെ സെന്റ് പീറ്റേഴ്‌സ് ആശുപത്രിയിലായിരുന്നു.
രോഗം ബാധിച്ച വ്യക്തി പല സമയങ്ങളിലായാണ് ഇത്രയും ആണികള്‍ വിഴുങ്ങിയത്.
പരിശോധിച്ചപ്പോള്‍ വസ്തുവിന്റെ സാന്നിധ്യം വയറ്റില്‍ കണ്ടു. മൂര്‍ച്ചയുള്ള വസ്തുക്കള്‍ ആന്തരികാവയവങ്ങള്‍ക്കു മുറിവേല്‍പ്പിക്കാതിരുന്നത് അത്ഭുതകരമാണെന്നു ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























