കളിക്കുന്നതിനിടയില്‍ കരുതലും സ്‌നേഹവും പങ്കുവക്കുന്ന സഹോദരന്‍

സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് കൂടുമെങ്കിലും സഹോദര സ്‌നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനും സാധിക്കില്ല. പ്രത്യേകിച്ച് ചേട്ടനും അനുജത്തിയും. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ബോള്‍ ബാസ്‌ക്കറ്റില്‍ ഇടാന്‍ അനുജത്തിയെ സഹായിക്കുന്ന ചേട്ടനാണ് വീഡിയോയിലുള്ളത്. കുട്ടികളുടെ അമ്മയായ സാരഹന്ന മോറയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബോള്‍ ബാസ്‌ക്കറ്റില്‍ ഇടാന്‍ ശ്രമിക്കുമ്പോള്‍ അനുജത്തിക്ക് സാധിക്കുന്നില്ല. എന്നാല്‍ അവളെ പ്രോത്സാഹിപ്പിച്ച് അവളുടെ ജ്യേഷ്ഠന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ ബാസ്‌ക്കറ്റിലയ്ക്ക് ഇടാന്‍ ശ്രമിച്ച ഒരു ബോള്‍ തിരിച്ചു വന്നു വീണത് അനുജത്തിയുടെ മുഖത്തേയ്ക്ക് തന്നെയായിരുന്നു. അനുജത്തിക്കുട്ടി കരഞ്ഞു തുടങ്ങി.
തുടര്‍ന്ന് അനുജത്തിയെ ആശ്വസിപ്പിക്കാനെത്തിയ ചേട്ടന്‍ ഉമ്മകള്‍ നല്‍കി ആശ്വസിപ്പിക്കുകയും ബോള്‍ മുട്ടിയ ഇടം തടവിക്കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പിന്നീട് ബോള്‍ ബാസ്‌ക്കറ്റില്‍ ഇടാന്‍ കുഞ്ഞുപെങ്ങളെ എടുത്തുയര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇത്തവണ ബാസ്‌ക്കറ്റില്‍ വീണ പന്ത് താഴേയ്ക്ക് വന്നപ്പോള്‍ അനുജത്തി ചേട്ടന്റെ കൈകളിലായിരുന്നതിനാല്‍ അനിയത്തിയ്ക്ക് ഒരു ദോഷവും പറ്റിയില്ല. എന്തായാലും സഹോദരങ്ങളുടെ സ്‌നേഹ വീഡിയോ നിറഞ്ഞ മനസോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
സ്‌നേഹവും കരുതലും പോസിറ്റിവിറ്റിയും എന്താണെന്ന് മറ്റുള്ളവര്‍ക്ക് എന്റെ കുഞ്ഞുങ്ങള്‍ കാണിച്ച് കൊടുത്തുവെന്ന പക്ഷക്കാരിയാണ് സാരഹന്ന മോറ. വീഡിയോ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ കുട്ടികളുടെ സ്‌നേഹത്തെയും കരുതലിനെയും പ്രകീര്‍ത്തിക്കുന്നതിനൊപ്പം അനുകരണീയമാണെന്ന വികാരവുമാണ് പങ്കുവയ്ക്കുന്നത്.
https://www.facebook.com/Malayalivartha



























