വിസ്‌റ്റോണിഡ തടാകം ചിലന്തിവലയില്‍ കുടുങ്ങി!

ഗ്രീസിലെ വിസ്‌റ്റോണിഡ തടാകം ഇപ്പോള്‍ കണ്ടാല്‍ ഏതോ പ്രേത സിനിമയിലെ സീന്‍ അനുകരിക്കയാണെന്നെ തോന്നൂ. കാരണം ഈ തടാകത്തെ മുഴുവനായി ചിലന്തിവല മൂടിയിരിക്കുകയാണ്. ഏകദേശം 1000 മീറ്ററോളം വരുന്ന ചിലന്തിവലയാണ് തടാകത്തെ മൂടിയിരിക്കുന്നത്.
ഈ തടാകത്തിന്റെ തീരത്തുള്ള ചെടികളും മറ്റും ചിലന്തിവല കൊണ്ടു മൂടിയ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. വെറും ഒരു ദിവസംകൊണ്ടാണ് ആയിരക്കണക്കിന് വരുന്ന കുഞ്ഞന്‍ ചിലന്തികള്‍ ഈ തടാകത്തിനുമുകളില്‍ തങ്ങളുടെ വലകള്‍കെട്ടി കൂടുണ്ടാക്കിയത്. ടെഡ്രാഗ്‌നത എന്ന ഇനത്തില്‍പ്പെട്ട ചിലന്തികളാണ് ഇവിടെമാകെ വലവിരിച്ചിരിക്കുന്നത്.
ഈ പ്രദേശത്തെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് ഈ ചിലന്തികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കാന്‍ കാരണമെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവെ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പ്രദേശത്ത് അടുത്തിടെയായി ചൂടു കൂടുതലായിരുന്നു. സാധാരണ ജലസ്രോതസുകളുടെ അടുത്താണ് ഈ ചിലന്തികള്‍ കൂടുണ്ടാക്കുന്നത്. ഇവയ്ക്ക് വെള്ളത്തിന് മുകളിലൂടെ നടക്കാനും കഴിവുണ്ട്.
തടാകത്തിലെ വെള്ളത്തില്‍ ധാരാളമായി കൊതുകുകള്‍ മുട്ടയിടാന്‍ തുടങ്ങിയതോടെയാണ് ചിലന്തികള്‍ ഇവയ്ക്കുമുകളിലൂടെ കൂടു കൂട്ടിത്തുടങ്ങിയത്. ഏതായാലും ഇപ്പോഴത്തെ അവസ്ഥയില്‍ ഈ തടാകത്തില്‍നിന്ന് ഒരു കൊതുകുപോലും പുറത്തേക്ക് പറന്നു പോകില്ല.
https://www.facebook.com/Malayalivartha


























