ഓന്തിനെ ചൊല്ലിയുണ്ടായ അടിപിടിയെ തുടര്‍ന്ന് പെറ്റ്‌സ് വേള്‍ഡ് ഷോപ്പ് ഉടമ ആശുപത്രിയില്‍

പേഴയ്ക്കാപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പെറ്റ്‌സ് വേള്‍ഡ് ഉടമ റഫീക്കിന് ഓന്തിനെ ചൊല്ലിയുണ്ടായ അടിപിടിയെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഗ്വാന ഇനത്തില്‍പെടുന്ന ഓന്തിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
ഐരാപുരത്തുള്ളവര്‍ പേഴയ്ക്കാപ്പിള്ളിയിലെ പെറ്റ്‌ഷോപ്പില്‍ നിന്ന് ഇഗ്വാന ഓന്തിനെ വാങ്ങിയിരുന്നു. നാലായിരത്തോളം രൂപയാണിതിന്റെ വില. എന്നാല്‍ വൈകാതെ ഓന്ത് ചത്തു. ഓന്തിന്റെ പണം തിരികെ നല്‍കമെന്നാവശ്യപ്പെട്ടെത്തിയവരാണു റഫീഖിനെ ആക്രമിച്ചത്.
ഇവര്‍ റഫീഖിനെ മര്‍ദ്ദിക്കുകയും കടയില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. തലയ്ക്കും മുഖത്തും പരുക്കേറ്റു. കടയുടമയെ മര്‍ദ്ദിക്കുകയും സ്ഥാപനത്തിനു നാശനഷ്ടം വരുത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് പ്രകടനവും യോഗവും നടത്തി. യോഗം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.കെ.ജലീല്‍ ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha


























