Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

മുന്നൂറോളം ചക്ക വിഭവങ്ങള്‍ ഉണ്ടാക്കിയെടുത്ത മലയാളി, ആന്‍സി അന്താരാഷ്ട്ര മേളയ്ക്ക് 

26 OCTOBER 2018 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പ്ലാവിന്റെ ഇല ആടിന്റെ തീറ്റയായി മാത്രം കണ്ടിരുന്ന മലയാളികളുടെ മുന്നിലേക്കാണ് ആന്‍സി മാത്യു വ്യത്യസ്തമായ പരീക്ഷണവുമായി കടന്നു വന്നത്. ഇല മുതല്‍ ചക്കയുടെ മുള്ളു വരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വളരെ ഭംഗിയായി ഇവര്‍ കാണിച്ചു തന്നു. മുന്നൂറോളം ചക്ക വിഭവങ്ങള്‍ സ്വയം കണ്ടെത്തി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് ആന്‍സി സ്വന്തമാക്കി. ചക്ക മടല്‍ വലിച്ചെറിയാന്‍ തോന്നുന്നതിന് മുമ്പ് ഇനി ഒരു വട്ടം ചിന്തിക്കുന്നത് നന്നായിരിക്കും. ചക്കക്കുരുവിനെ കളിയാക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഇത്.

ചക്ക സംസ്ഥാന ഫലമായി അംഗീകരിക്കപ്പെട്ടതിനുശേഷം മറ്റൊരു പ്രധാന ചുവടുവെപ്പുമായി ആന്‍സി വീണ്ടും കടന്നുവരുന്നു. ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ചക്ക കൊണ്ട് മാന്ത്രികത സൃഷ്ടിക്കാന്‍ ഇത്തവണ കേരളത്തില്‍ നിന്ന ആന്‍സി മാത്യു പോവുകയാണ്. കേരളത്തില്‍ ചക്ക വിഭവങ്ങളൊരുക്കി ശ്രദ്ധേയയായി മേളയിലെത്തുന്ന ആദ്യത്തെ മലയാളിയാണ് ആന്‍സി മാത്യു.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ലീ ഹോംസ്, മൊറോക്കോയിലെ ഹസ്സന്‍ മാസ്സോലി, ഈജിപ്തില്‍ നിന്നുള്ള ഡൈന അല്‍ ഡിഫ് തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ പതിനഞ്ചിലേറെ പാചക വിദഗ്ദ്ധരാണ് ഇത്തവണ ഒക്ടോബര്‍ 31-ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിക്കുന്ന പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്.

പത്ത് പതിനഞ്ച് ഏക്കര്‍ സ്ഥലമുള്ള വീട്ടിലെ പറമ്പില്‍ ഏതാണ്ട് മുപ്പതോളം പ്ലാവുകളുണ്ട്. ഇത് കണ്ടു വളര്‍ന്ന ആന്‍സിയുടെ മനസില്‍ ചെറുപ്പത്തില്‍ തന്നെ ചക്കയും ചക്കപ്പുഴുക്കും ചക്കക്കുരുവും കയറിപ്പറ്റിയിരുന്നു. പാചകത്തിനോടും താത്പര്യമുണ്ടായിരുന്നു. വീട്ടുപറമ്പിലുണ്ടാകുന്ന ചക്ക പാഴായിപ്പോകാതിരിക്കാനാണ് ആദ്യമായി ഒരു പരീക്ഷണം നടത്താന്‍ ആന്‍സി തീരുമാനിച്ചത്. ചക്കയുടെ കൂഞ്ഞില്‍ കൊണ്ട് തോരന്‍ ,കട്‌ലറ്റ് എന്നിവയുണ്ടാക്കാം. പഴുക്കാന്‍ തുടങ്ങിയ ചക്കയുടെ മടല്‍ ഉപയോഗിച്ച് ജെല്ലി ഉണ്ടാക്കാം. പച്ചച്ചക്കയുടെ ചവിണി കൊണ്ട് ചക്ക മിക സ്ചര്‍,ചവിണിത്തോരന്‍ എന്നിവയുണ്ടാക്കാമെന്നും ആന്‍സി കണ്ടെത്തി.

                                      ചക്ക പക്കാവടയും ഇടിച്ചക്കറോളും 

കേക്ക് ഉണ്ടാക്കാന്‍ മൈദയ്ക്ക് പകരം ചക്കപ്പൊടി ഉപയോഗിച്ചൂടേ എന്ന് ചിന്തിച്ചപ്പോള്‍ ആനിയ്ക്ക കുരുവിന്റെ പൊടി ഉപയോഗിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. അത് നടുവേദന കുറയ്ക്കാന്‍ ഉത്തമമാണ്. ആനിയ്ക്ക കുരു പൊടിച്ചപ്പോള്‍ കേക്ക് ഉണ്ടാക്കാന്‍ ആവശ്യമുള്ളത്ര പൊടി കിട്ടിയില്ല. അപ്പോളാണ് കേക്ക് ഉണ്ടാക്കാന്‍ ചക്കക്കുരുവും പച്ചച്ചക്കയും ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചത്. വളരെ രുചികരമായിരുന്നു ഇത്. മൈദ കൊണ്ടുണ്ടാക്കാവുന്ന എല്ലാ വിഭവങ്ങളും ചക്ക കൊണ്ടും ഉണ്ടാക്കാമെന്ന് ആന്‍സി മനസിലാക്കി.

മൂന്ന് മാസം പ്രായമുള്ള കൊത്തച്ചക്ക ഉണക്കി പൊടിച്ചതില്‍ ഒലീവ് ഇല ഉണക്കിപ്പൊടിച്ചതും ചേര്‍ക്കുക. 10 ദോശയുണ്ടാക്കാനുള്ള മാവില്‍ രണ്ടു സ്പൂണ്‍ ഈ മിശ്രിതംചേര്‍ത്താല്‍ ഷുഗര്‍ ഗണ്യമായി കുറയും. സ്വന്തം വീട്ടില്‍ ആണ് ആദ്യം പരീക്ഷണങ്ങള്‍ നടത്തിയത്. ആ പരീക്ഷണങ്ങള്‍ എട്ടു വര്‍ഷങ്ങളായി തുടരുകയാണ്. ഒരുപാട് ആളുകള്‍ക്ക് ചക്ക വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള പരിശീലനം നല്‍കാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ 3,4,5 തിയതികളില്‍ ഡല്‍ഹിയില്‍ നടന്ന വേള്‍ഡ് ഫുഡ് ഇന്ത്യാ മീറ്റില്‍ പങ്കെടുത്തിരുന്നു. അവിടെ വെച്ച് പലരും പരിശീലനം നല്‍കാനായി ആന്‍സിയെ വിളിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ചിലര്‍ കേരളത്തില്‍ വരുന്നുണ്ട്.

ചക്കമുള്ള് നന്നായി കഴുകി ഉണക്കി രാമച്ചവും പച്ചമല്ലിയും 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് വെന്ത വെള്ളം കുടിച്ചാല്‍ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ മാറും. ഇത് നല്ലൊരു ദാഹശമനി കൂടിയാണെന്ന് ആന്‍സി പറയുന്നു.

സംസ്ഥാന ഫലമായി ചക്ക അംഗീകരിക്കപ്പെട്ടെങ്കിലും ഈ ഫലം വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുന്നില്ലെന്നൊരു സങ്കടം ആന്‍സിക്കുണ്ട്. മൈദയ്ക്ക് പകരം ചക്കപ്പൊടി ഉപയോഗിച്ച് പാസ്ത,നൂഡില്‍സ് എന്നിങ്ങനെ ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ടവയുണ്ടാക്കി വിപണിയില്‍ എത്തിക്കാന്‍ നമുക്ക് കഴിയണം. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും ഇഷ്ടമുള്ള ഇത്തരം വിഭവങ്ങള്‍ ഉണ്ടാക്കാനും വിറ്റഴിക്കാനും സര്‍ക്കാരിന്റെ പ്രോത്സാഹനം കൂടി വേണം. ആരോഗ്യകരമായ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള യന്ത്രസംവിധാനങ്ങളും അവസരങ്ങളും കേരളത്തിലുണ്ടാകണമെങ്കില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ ആവശ്യമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (23 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (49 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends