മെയിന്‍ റോഡ് ഇടിഞ്ഞു താണു; റോഡില്‍ സംസാരിച്ചു കൊണ്ടു നിന്ന യുവതികള്‍, പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു!

നടന്നുപോകവേ വഴി ഇടഞ്ഞുപോയതിനെ തുടര്‍ന്ന് അതിനിടയില്‍ പെട്ടു പോയ യുവതികള്‍ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. തുര്‍ക്കിയിലെ ദിയാര്‍ബാകിര്‍ നഗരത്തില്‍ നിന്നുള്ള ദൃശ്യം നെറ്റില്‍ വൈറലായിട്ടുണ്ട്്. വര്‍ത്തമാനം പറഞ്ഞു കൊണ്ടു വരുന്നതിനിടയില്‍ അടിപൊള്ളയായ വഴി ഇടിഞ്ഞു താഴേയ്ക്ക് മാറുകയായിരുന്നു. സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
അപകടത്തില്‍ പെട്ടത് ഡോ. സൂസല്‍ കുദേ ബാലിക്, നഴ്‌സ് ഓസ്ലം ദുയ്മാസ് എന്നിവരാണ് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് നാലു മണിക്കായിരുന്നു അപകടമുണ്ടായത്. ഞെട്ടിക്കുന്ന സിസിടിവി ദൃശ്യത്തില്‍ യുവതികള്‍ വഴിയുടെ ഓരത്തെ നടപ്പാതയിലൂടെ നടന്നുവരുന്നതും ഇടയ്ക്ക് ഒരല്‍പ്പം നിന്നു സംസാരിക്കുന്നതിനിടെ വഴി താഴേയ്ക്ക് ഇടിഞ്ഞുപോകുന്നതും വ്യക്തമായി കാണാം.
അവിടേയ്ക്ക് വരികയായിരുന്ന മറ്റുള്ളവര്‍ പെട്ടെന്ന് തന്നെ ഓടിയെത്തുകയും ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും യുവതികളെ കരകയറ്റുകയും ചെയ്തു. അതേസമയം ഗുരുതരമായ പരിക്കുകളില്ലാതെ രണ്ടു പേരും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ഇരുവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പരിക്കില്ലാത്തതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയയ്ക്കുകയായിരുന്നു.
തുര്‍ക്കി സുരക്ഷാവിഭാഗമാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് വന്‍തോതില്‍ ഷെയറാണ് കിട്ടുന്നത്. ഈ വര്‍ഷം ആഗസ്റ്റില്‍ സിങ്ക്‌ഹോള്‍ തുറന്നതിനെ തുടര്‍ന്ന് ചൈനയില്‍ രണ്ടു കാറുകള്‍ അതിലേക്ക് വീണിരുന്നു.
https://www.facebook.com/Malayalivartha


























