വരനും വധുവിനും കൂട്ടുകാര്‍ ഒരുക്കിയത് ഒരു 'നൊസ്റ്റാള്‍ജിക് സര്‍പ്രൈസ്'!
ഇന്നത്തെ ചില കല്യാണവീടുകളില്‍ 'തമാശകള്‍' എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന തരികിടകള്‍ ചില്ലറയൊന്നുമല്ല. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ചില വിവാഹ ആഘോഷങ്ങളും തമാശകളും. അങ്ങനെയുള്ള കോമാളിത്തരങ്ങളുടെ ലോകത്ത് ഇതാ ഒരു വേറിട്ട കല്യാണക്കഥ.
അക്കഥ പങ്കുവച്ചിരിക്കുന്നത് സോഷ്യല്‍മീഡിയയാണ്. ഒട്ടുമിക്ക കല്യാണങ്ങളേയും പോലെ ഒരു പണി പ്രതീക്ഷിച്ചാണ് ചെക്കനും പെണ്ണും തീന്മേശയിലേക്കെത്തിയത്. ഊണു വിളമ്പാന്‍ മുന്നില്‍ വച്ചിരുന്ന ഇല നീക്കിയപ്പോഴേ നമ്മുടെ കഥാനായകനും നായികയും അപകടം മണത്തു.
പക്ഷേ മുട്ടനൊരു പണിയും പ്രതീക്ഷിച്ചിരുന്ന അവര്‍ക്കു മുന്നിലേക്ക് എത്തിയത് എട്ടിന്റെ പണിയല്ല, മറിച്ച് ആരും കൊതിക്കുന്നൊരു 'നൊസ്റ്റാള്‍ജിക് സര്‍പ്രൈസ്'. നാവില്‍ കൊതിയൂറുന്ന പൊതിയിലച്ചോറാണ് വധുവിന്റേയും വരന്റേയും മുന്നിലേക്ക് കൂട്ടുകാരെത്തിച്ചത്.
പൊതിയിലച്ചോറ് മുന്നിലേക്കെത്തുമ്പോള്‍ വധുവിന്റേയും വരന്റേയും മുഖത്തു തെളിയുന്ന സന്തോഷമാണ് വിഡിയോയുടെ ഹൈലൈറ്റ്. കല്യാണ വികൃതികളുടെ ഇക്കാലത്ത് നന്മനിറഞ്ഞ ഇത്തരമൊരു സര്‍പ്രൈസ് നല്കിയ കൂട്ടുകാരെ മനസുനിറഞ്ഞ് അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
https://www.facebook.com/Malayalivartha