ട്രെയിനിന് അടിയിലേക്ക് ഊര്‍ന്നുവീണ യുവാവ് റെയില്‍വേ പോലീസിന്റെ സഹായത്താല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനിലേക്ക് കയറുന്നതിനിടെ കൈവിട്ട് വീണ യുവാവ് നേരെ പോയത് ട്രെയിന്‍ അടിയിലേക്കായിരുന്നു.
ഈ സമയം ഫഌറ്റ്ഫോമില്‍ നിന്നിരുന്ന റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ പോലീസുകാരന് ദൈവദൂതനെ പോലെ യുവാവിനെ കൈപിടിച്ച് കയറ്റി.
തിങ്കളാഴ്ചയാണ് തമിഴ്നാട്ടിലെ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ സംഭവം നടന്നത്.
യാത്രക്കാരന് ഒരു പോറല്‍പോലും ഏറ്റില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.
ശ്വാസംഅടക്കിപിടിച്ചേ ഈ വീഡിയോ ദൃശ്യം കാണാന്‍ കഴിയു. പ്ലാറ്റ്ഫോമിലെ സിസിടിവിയില്‍ പതിഞ്ഞതാണ് ഈ ദൃശ്യം.
https://www.facebook.com/Malayalivartha