കൊല്ലം വെറ്ററിനറി കേന്ദ്രത്തില്‍ നായയ്ക്ക് സിസേറിയന്, 14 കുട്ടികള്‍!
'ഫ്രൈഡേയ്ക്ക്' യ്ക്ക് കടിഞ്ഞൂല്‍ പ്രസവത്തില്‍ 14 കുട്ടികള്‍.
മുഖത്തല രജനി നിവാസില്‍ നിഖിലിന്റെ ഒന്നര വയസ്സുള്ള 'നിയോപൊലിറ്റന് മസ്റ്റിഫ്' ഇനത്തില്‍പെട്ട നായയാണു കൊല്ലം വെറ്ററിനറി കേന്ദ്രത്തില്‍ സിസേറിയനു വിധേയയായത്.
64 ദിവസമായിട്ടും പ്രസവിക്കാത്തതിനെ തുടര്‍ന്നാണ് ഉടമ ഫ്രൈഡേയെ ആശുപത്രിയിലെത്തിച്ചത്.
സ്കാന്‍ ചെയ്തു നോക്കിയപ്പോള്‍ പത്തിലേറെ കുട്ടികള്‍ ഉണ്ടെന്നു കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ ശസ്തക്രിയ നടത്തി.
രണ്ടു മണിക്കൂര്‍ നീണ്ടു. അവശനിലയിലായ ഒരു നായ്ക്കുട്ടി ചത്തു. നായ്ക്കളില്‍ ഇത്രയും കുട്ടികള്‍ ഉണ്ടാകുന്നത് അപൂര്‍വമാണ്.
ഡോ.പി.അജിത്, സജയ്കുമാര്‍, അജിത്ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വിദേശ ശ്വാന ജനുസുകളില്‍ ഏറെ പ്രശസ്തമാണ് നിയോപൊലിറ്റന് മസ്റ്റിഫുകള്.
https://www.facebook.com/Malayalivartha