തീ പിടിച്ച ട്രാക്ട്രര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി നൂറിലേറെ വീടുകളെ കര്ഷകന് രക്ഷിച്ചു
ആളിക്കത്തിയ ട്രാക്ടര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കിയതിനാല്‍ നൂറിലേറെ വീടുകളിലേക്കു തീ പടരാതെ രക്ഷിക്കാന്‍ ഒരു കര്‍ഷകനു കഴിഞ്ഞു.
ബെംഗളൂരു ബാഗല്‍കോട്ട് ജമനക്കട്ടിയിലെ നിലക്കടല കര്ഷകന് യെങ്കപ്പ(28) ആണു ജീവന് പണയം വച്ചു വന്‍ദുരന്തം ഒഴിവാക്കിയത്.
ജനനിബിഡ ഗ്രാമത്തിലൂടെ വൈക്കോലുമായി പോയ ട്രാക്ടറിനു വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിക്കുകയായിരുന്നു.
ട്രാക്ടര്‍ ഉപേക്ഷിച്ചു രക്ഷപ്പെടാമായിരുന്നിട്ടും വന്‍ ദുരന്തമൊഴിവാക്കാനാണു യെങ്കപ്പ ശ്രമിച്ചത്. രക്ഷാദൗത്യം സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
https://www.facebook.com/Malayalivartha