കണ്ണൂരില്‍ 'ക്ഷേത്രകിണറിനുള്ളിലെ കിണറില്‍' നിന്നും പുരാവസ്തുക്കള്‍ കണ്ടെത്തി
പത്തുകോല്‍ താഴ്ചയില്‍ മറ്റൊരു കിണറും പുരാവസ്തുക്കളും, ക്ഷേത്രത്തിന്റെ മണിക്കിണര്‍ നിര്‍മാണത്തിനിടെ കണ്ടെത്തി. കതിരൂരിനടുത്ത് പുല്യോട് തേവരുള്ളതില് വിഷ്ണുക്ഷേത്രത്തോടു ചേര്‍ന്ന് മണിക്കിണര്‍ നിര്‍മിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്.
കിണര്‍ നിര്മാണപ്രവൃത്തനങ്ങള് തുടങ്ങിയത് ഒരാഴ്ച മുമ്പാണ് . നാലു കോല് താഴ്ചയില്‍ കുഴിച്ചപ്പോള്‍ ഒരുഭാഗത്തെ മണ്ണ് അസാധാരണമാംവിധം ഇടിയുന്നത് ശ്രദ്ധയില്‍പ്പെടുകയും തൊട്ടടുത്തുതന്നെ കിണര്‍ മാറ്റിക്കുഴിക്കുകയുമായിരുന്നു.
11 കോല് കുഴിച്ചപ്പോഴാണ് ഇതേ കിണറിന്റെ അളവില്‍ ചുറ്റും ചെങ്കല്ലുകൊണ്ട് കെട്ടിയനിലയില്‍ മറ്റൊരു കിണര്‍ നിലകൊള്ളുന്നതായി കാണപ്പെട്ടത്. മാത്രമല്ല, ഇതിനിടയില്‍ താഴികക്കുടം, മണ്‍പാത്ര കഷണങ്ങള്‍, കരിങ്കല്‍ രൂപങ്ങള്‍, കരി തുടങ്ങിയ പുരാവസ്തുക്കളും കണ്ടെത്തി.
വിവരമറിഞ്ഞ് നിരവധി പേരാണ് ക്ഷേത്രത്തില്‍ എത്തിയത്. സമാനമായരീതിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പും ക്ഷേത്രപ്പറമ്പില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha