കാബേജ് കൊണ്ടു വന്ന ഭാഗ്യം!

അമേരിക്കയിലെ മേരിലാന്‍ഡ് സ്വദേശിനിയായ വനീസ വാര്‍ഡ് പിതാവ് പറഞ്ഞതിനെ തുടര്‍ന്നാണ് കാബേജ് വാങ്ങുവാനായി അടുത്തുള്ള കടയിലെത്തിയത്.
കടയില്‍ വരെ വന്നതല്ലേ ഒരു വിന്‍ എ സ്പിന്‍ സ്‌ക്രാച്ച് ഓഫ് ടിക്കറ്റ് വാങ്ങിയേക്കാം എന്നു കരുതി ഒരു ടിക്കറ്റ് എടുത്തു.
പിന്നീട് സാധനമെല്ലാം വാങ്ങി വീട്ടില്‍ എത്തിയ വനീസ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി. കാരണം ഭാഗ്യക്കുറിയിലെ ഏറ്റവും ഉയര്‍ന്ന തുകയായ 2,25,000 ഡോളര്‍( 1.5 കോടി രൂപ) ഇവര്‍ക്കാണ് ലഭിച്ചത്.
ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം താന്‍ ഈ പണം ഉപയോഗിക്കുമെന്നും ഡിസ്‌നിലാന്‍ഡിലേക്കും യാത്ര പോകുമെന്നുമാണ് വെനീസ പറയുന്നത്.
എന്തായാലും അപ്പോള്‍ ക്യാബേജ് വാങ്ങാന്‍ പോകാന്‍ തോന്നിയത് ഭാഗ്യം കൊണ്ടുവന്നു എന്നല്ലാതെ എന്തു പറയാന്‍!
https://www.facebook.com/Malayalivartha


























