മാണിക്യത്തിന്റെ റിക്കാര്‍ഡ് തകര്‍ക്കാന്‍ അമേരിക്കയിലൊരു പശുക്കുട്ടി!
ലോക റിക്കാര്‍ഡിന് ഉടമയാണ് മാണിക്യം എന്ന വെച്ചൂര്‍ പശു. കോഴിക്കോട് അത്തോളി സ്വദേശി ബാലകൃഷ്ണന് നമ്പുക്കുടിയുടെ കാമധേനു നാച്ചുറല്‍ ഫാമിലാണ് മാണിക്യമുള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന ഗിന്നസ് റെക്കോര്‍ഡാണ് മാണിക്യത്തിനുള്ളത്.
എന്നാല്‍ മലയാളിയായ മാണിക്യത്തിന്റെ ഈ റിക്കാര്‍ഡ് തട്ടിയെടുക്കാന്‍ ഉറച്ച് അമേരിക്കയില്‍ ഒരു പശുക്കുട്ടി ജനിച്ചിട്ടുണ്ട്. ലില്ബില് എന്നു പേരിട്ടിരിക്കുന്ന ഈ പശുക്കുട്ടിയുടെ ഇപ്പോഴത്തെ ഭാരം വെറും 4.5 കിലോയാണ്. സാധാരണ പശുക്കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ഉള്ളതിനേക്കാള്‍ പത്തില്‍ ഒന്നു മാത്രമാണ് ലില്ബില്ലിന്റെ വലുപ്പം.
വായിലാകട്ടെ ആകെ ഒരു പല്ലുമാത്രമേയുള്ളു. പശുക്കുട്ടിയുടെ ആരോഗ്യത്തില്‍ ആശങ്കവാനായ ഉടമസ്ഥന് ലില്ബില്ലിനെ മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വെറ്റിറിനററി വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. ഇവിടത്തെ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് ലില്ബില്ലിപ്പോള്.
ലില്ബില് യൂണിവേഴ്സിറ്റിയിലെത്തിയതറിയിച്ച് യൂണിവേഴ്സിറ്റി അധികൃതര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. നിരവധിയാളുകളാണ് ലില്ബില്ലിന്റെ സൗന്ദര്യത്തെയും കുട്ടിത്തത്തെയും പ്രകീര്‍ത്തിച്ച് കമന്റുകള്‍ ഇട്ടത്.
https://www.facebook.com/Malayalivartha