102 വയസുള്ള മുത്തശ്ശി എടുത്തുചാടിയത് റിക്കാര്‍ഡിലേയ്ക്ക്!
ഓസ്ട്രേലിയന്‍ മുത്തശ്ശി ഐറീന് ഒ'ഷിയ 102-ാം ജന്മദിനം ആഘോഷിച്ചത് സ്കൈ ഡൈവിംഗ് നടത്തിയാണ്. 16,000 അടി ഉയരത്തില്‍നിന്ന് സഹായിക്കൊപ്പം പാരഷ്യൂട്ട് ഉപയോഗിച്ച് ചാടി സുഖകരമായി ഭൂമിയില്‍ ഇറങ്ങി. ഇതോടെ ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി ഒ'ഷിയ സ്വന്തമാക്കി.
നൂറാം ജന്മദിനത്തിലായിരുന്നു മുത്തശ്ശിയുടെ ആദ്യ ആകാശച്ചാട്ടം. ഇത്തവണത്തെ ചാട്ടത്തിനു പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതരെ സഹായിക്കാനുള്ള കാരുണ്യ സംഘടനയ്ക്കു പണം കണ്ടെത്തല്‍. ഒ'ഷിയയുടെ മകള്‍ ഒരു വര്‍ഷം മുമ്പ് ഈ രോഗം ബാധിച്ചു മരിച്ചിരുന്നു.
അത്ലറ്റ്സ്റ്റോണ് സ്വദേശിനിയാണ് ഒ'ഷിയ. അഡ്ലെയ്ഡിലെ എസ്എ സ്കൈഡൈവിംഗ് കമ്പനിയാണ് ആകാശച്ചാട്ടത്തിനു സൗകര്യം ചെയ്തത്. മുത്തശ്ശിയെ പുറത്തുവഹിച്ചു ചാടിയത് ഇരുപത്തിനാലുകാരനായ ജെഡ് സ്മിത്തും. ബ്രിട്ടീഷുകാരനായ ബ്രൈസണ്‍ വില്യം വെര്‍ഡന്‍ ഹേസ് 2017 മേയില്‍ 101 വയസും 38 ദിവസവും പ്രായമുള്ളപ്പോള്‍ നടത്തിയ ആകാശച്ചാട്ടത്തിന്റെ റിക്കാര്‍ഡാണ് ഇതോടെ ഭേദിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha