മൗണ്ടന്‍ ലയണ്‍ നാട്ടിലിറങ്ങി! പോലീസ് എത്തുന്നതിനു മുമ്പ് സ്ഥലം കാലിയാക്കി!
കാലിഫോര്‍ണിയയിലെ യുക്കാ കൗണ്ടിയില്‍ നാട്ടിലിറങ്ങിയ ഒരു മൗണ്ടന്‍ ലയണ്‍ കോഴിക്കൂടിനുള്ളില്‍ കുടുങ്ങി.
കൂടിനുള്ളില്‍ കടന്ന കക്ഷി ഒരു കോഴിയെയും കൊന്നിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പോലീസ് അധികൃതരെ ബന്ധപ്പെട്ടിരുന്നു.
എന്നാല്‍ ഇവര്‍ എത്തുന്നതിനു മുന്‍പേ തന്നെ മൗണ്ടന്‍ ലയണ്‍ കൂടിനുള്ളില്‍ നിന്നും പുറത്തു കടന്ന് സ്ഥലത്തു നിന്നും രക്ഷപെടുകയും ചെയ്തു.
കൂടിനുള്ളില്‍ നിന്നും നോക്കി നില്ക്കുന്ന മൃഗത്തിന്റെ ചിത്രം അധികൃതര്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വൈറലായി മാറിയിരുന്നു.
https://www.facebook.com/Malayalivartha