ചോക്ലേറ്റ് ഫാക്ടറിയിലെ ടാങ്കില്‍ നിന്നും ചോര്‍ന്ന ചോക്ലേറ്റ്, ടാര്‍ റോഡിനെ ചോക്ലേറ്റ് റോഡാക്കി!
ചോക്ലേറ്റ് ഫാക്ടറിയില്‍നിന്നു പുറത്തേക്ക് ഒഴുകിയ ദ്രവരൂപത്തിലുള്ള ചോക്ലേറ്റ് റോഡില്‍ ഉറച്ചു കട്ടിയായതിനെത്തുടര്ന്നു ഗതാഗതം മുടങ്ങി.
തിങ്കളാഴ്ച ജര്‍മന്‍ പട്ടണമായ വെസ്റ്റെനിലാണ് സംഭവം നടന്നത്.
ഫാക്ടറിയിലെ ടാങ്കില്‍ നിറച്ചിരുന്ന ചോക്ലേറ്റാണ് ഒഴുകിപ്പരന്നത്. സാങ്കേതിക തകരാറാണു ചോര്‍ച്ചയ്ക്കു കാരണമെന്ന് ഫാക്ടറി അധികൃതര്‍ പറഞ്ഞു.
ഒരു ടണ്‍ വരുന്ന ചോക്ലേറ്റ് റോഡിലേക്കൊഴുകി കട്ടപിടിച്ചതോടെ റോഡ് അടച്ചു.
അഗ്നിശമനസേനാംഗങ്ങള്‍ ചൂടുവെള്ളം ഒഴിച്ചും ഷവലിന് ഉപയോഗിച്ച് കോരിയുമാണു ചോക്ലേറ്റ് നീക്കം ചെയ്തത്.
https://www.facebook.com/Malayalivartha