തണുപ്പില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു, ചില്ലിക്വീന് പട്ടവും നേടി!
ഇപ്പോള്‍ കടുത്ത തണുപ്പാണ് ചൈനയിലെ മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.
തെക്കു കിഴക്കന്‍ ചൈനയില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
ചൈനയിലെ യിചുന് എന്ന നഗരത്തിലെ ആളുകള്‍, ഈ തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഒരു ചെറിയ പരിപാടി സംഘടിപ്പിച്ചു.
പരിപാടി ഒരു തീറ്റമത്സരമായിരുന്നു. തിന്നതോ നല്ല എരിവുള്ള ചുവന്നു പഴുത്ത മുളകും.
നഗരത്തിലെ ഒരു സ്വിമ്മിംഗ് പൂളില്വച്ചായിരുന്നു മത്സരം.
വെള്ളത്തിലിട്ടിരിക്കുന്ന മുളകു തിന്നുന്നത് പൂളിലെ ചൂടുവെള്ളത്തില്‍ കിടന്നുകൊണ്ടു വേണം. സ്വദേശികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
ഒരു മിനിറ്റില്‍ 20 മുളക് തിന്ന യി ഹുവാന്‍ എന്ന യുവതിയാണ് മത്സരത്തില്‍ വിജയിച്ചത്. വിജയിക്ക് ഒരു സ്വര്‍ണപ്പതക്കവും ചില്ലി ക്വീന്‍ എന്ന പദവിയും സമ്മാനമായി ലഭിച്ചു.
https://www.facebook.com/Malayalivartha