നല്ല പാഠം ! നിയമം ലംഘിച്ച വാഹനമുടമയോട് യാത്രക്കാരന്റെ വ്യത്യസ്ത പ്രതിഷേധം

സീബ്രാലൈനില്‍ വണ്ടി നിര്‍ത്തിയ വാഹനമുടമയോട് യാത്രക്കാരന്റെ വ്യത്യസ്ത പ്രതിഷേധം.
വഴി മുറിച്ചു കടക്കാനായി വളരെ കൂളായി നടന്നു വന്ന അയാള്‍ സീബ്രാലൈനില്‍ നിര്‍ത്തിയ സ്‌കൂട്ടറിനു മുകളിലൂടെ കയറിയിറങ്ങി വഴി ക്രോസ്സ് ചെയ്തു.
തന്റെ സ്‌കൂട്ടറിനു മുകളിലൂടെ കയറിയിറങ്ങിയ ആളോട് ഒന്നരിശം കൊള്ളണമെന്ന് വാഹനമുടമയ്ക്ക് തോന്നിയെങ്കിലും ആ യാത്രക്കാരന്‍ ഒരു ചോദ്യം അവശേഷിപ്പിച്ചു കടന്നുപോയതു കണ്ടപ്പോള്‍ സീബ്രാലൈനില്‍ നിന്നും വാഹനം പിന്നോട്ടെടുത്ത് നിയമ ലംഘനത്തിന് ഇടയില്ലാത്ത വിധം സിഗ്നലിനായി കാത്തുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ഇങ്ങനെ നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് തന്നെ റദ്ദാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും രോഷം കൊള്ളുന്നു. ഇവരെക്കൊണ്ട് പിഴ അടപ്പിക്കണമെന്നും വാഹനമോടിക്കാന്‍ ഇനി മേലില്‍ അനുവദിക്കരുതെന്നും ആവശ്യപ്പെടുന്നവര്‍ വരെയുണ്ട്. വിഡിയോ കാണാം.
https://www.facebook.com/Malayalivartha


























